നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു
Mar 20, 2026 05:08 PM | By Susmitha Surendran

നാദാപുരം :( https://nadapuram.truevisionnews.com/) നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു. വളയം രാജധാനിക്കടുത്തെ എടവനക്കണ്ടിയിൽ കുമാരൻ (64) ആണ് മരിച്ചത് .

ഇന്ന് പകൽ 12 മണിയോടെയാണ് സംഭവം . വീടിന് പുറകെ വശത്തെ പറമ്പിലെ അടിക്കാട് വെട്ടി തീയിട്ടതായിരുന്നു . ഇതിനിടയിൽ തീ പടർന്ന് പിടിച്ചു . തീ അണക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് കുമാരന്റെ ദേഹത്തേക്ക് തീ പടർന്നതെന്ന് കരുതുന്നു . പറമ്പിൽ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നിലത്ത് ബോധരഹിതനായി കുമാരനെ കണ്ടത്.

ഉടൻ തന്നെ വളയം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . വളയം കുണ്ടുംകാര ജംഗ്ഷനിൽ ടൈലറിംഗ് ജോലി ചെയ്യുന്ന ആളാണ് കുമാരൻ . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . വളയം പോലീസ് ഇൻക്വസ്‌റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് . നാളെ രാവിലെ പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും .

തുടർന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും . ഭാര്യ : ശോഭ , മക്കൾ : ഷിബിൻ ലാൽ , അർഷിൻ ലാൽ , മരുമകൾ : നവ്യ (കൈവേലി) . സഹോദരങ്ങൾ : നാണു , ജാനു .

A house owner died after a fire broke out in the undergrowth of his home in Nadapuram Valayam.

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Mar 20, 2026 02:35 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
നാദാപുരത്ത് 'യൂത്ത് ഗാല' കാമ്പയിന് തുടക്കമായി

Mar 20, 2026 12:50 PM

നാദാപുരത്ത് 'യൂത്ത് ഗാല' കാമ്പയിന് തുടക്കമായി

നാദാപുരത്ത് 'യൂത്ത് ഗാല' കാമ്പയിന്...

Read More >>
ഇരിങ്ങണ്ണൂർ കച്ചേരിയിൽ ശക്തമായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം

Mar 20, 2026 12:12 PM

ഇരിങ്ങണ്ണൂർ കച്ചേരിയിൽ ശക്തമായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം

ഇരിങ്ങണ്ണൂർ കച്ചേരിയിൽ ശക്തമായ ഇടിമിന്നലിൽ വീടിന്...

Read More >>
കർഷകത്തൊഴിലാളി നേതാവ് പി. നാണു അനുസ്മരണം സംഘടിപ്പിച്ചു

Mar 20, 2026 11:37 AM

കർഷകത്തൊഴിലാളി നേതാവ് പി. നാണു അനുസ്മരണം സംഘടിപ്പിച്ചു

കർഷകത്തൊഴിലാളി നേതാവ് പി. നാണു അനുസ്മരണം...

Read More >>
നാരായണമന്ദിരത്തിൽ എൻ.എം. ഹരീന്ദ്രനാഥ് അന്തരിച്ചു

Mar 19, 2026 09:17 PM

നാരായണമന്ദിരത്തിൽ എൻ.എം. ഹരീന്ദ്രനാഥ് അന്തരിച്ചു

നാരായണമന്ദിരത്തിൽ എൻ.എം. ഹരീന്ദ്രനാഥ്...

Read More >>
Top Stories