നാദാപുരം: (nadapuram.truevisionnews.com) ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ഒരു കൂട്ടം കലാകാരന്മാർ ചേർന്നൊരുക്കിയ ഈ തണൽ എന്ന സാമൂഹിക ആൽബം പ്രേഷകരുടെ ഹൃദയം കീഴടക്കി മുന്നേറുന്നു.
അരുൺ നിട്ടൂരാൻ ഗാനരചനയും ബിനീഷ് ബാലകൃഷ്ണൻ സംഗീതവും ആലാപനവും നിർവഹിച്ച ഈ ആൽബത്തിന്റെ സംവിധാനം യുവ സംവിധായകൻ റിജുൽദേവ് നിർവഹിച്ചു. ചലച്ചിത്ര നടൻ ജെൻസൻ ആലപ്പാട്ടും, ഐശ്വര്യയും പ്രധാന വേഷത്തിൽ എത്തിയ ഈ ആൽബത്തിൽ ദിനേശൻ നിട്ടൂർ, റികേഷ് മൊകേരി, അഖിൽ ധ്യുവ്, പ്രഭാകല്ലാച്ചി, ദിവ്യാ കല്ലാച്ചി എന്നിവർ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചു.
"Ee Thanal" social album wins hearts











































