യുദ്ധത്തിനെതിരെ പ്രതിജ്ഞയെടുത്ത് മാപ്പിള കലാ അക്കാദമി ഈദ് സോഷ്യൽ

യുദ്ധത്തിനെതിരെ പ്രതിജ്ഞയെടുത്ത് മാപ്പിള കലാ അക്കാദമി ഈദ് സോഷ്യൽ
Mar 21, 2026 06:46 PM | By VIPIN P V

നാദാപുരം: (nadapuram.truevisionnews.com) കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച ഈദ് സോഷ്യൽ ശ്രദ്ദേയമായി. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ പി ഷാഹിന ഉദ്ഘാടനം ചെയ്തു.

ചാപ്റ്റർ പ്രസിഡന്റ്‌ മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌ ഈദ് സന്ദേശം നൽകി. ജില്ലാ ശില്പശാല സമിതി ചെയർമാൻ സി വി അഷ്‌റഫ്‌ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചാപ്റ്റർ ജനറൽ സെക്രട്ടറി സി കെ അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ സുമയ്യ പാട്ടത്തിൽ, സി കെ നാസർ, ഇ ഹാരിസ്, തായമ്പത്ത് കുഞ്ഞാലി,

സി സി ജാതിയേരി, യു കെ അഷ്‌റഫ്‌ മാസ്റ്റർ, നൗഫൽ പാറക്കടവ്, പി ടി മഹമൂദ് തുടങ്ങിയവർ സംസാരിച്ചു. സുബൈർ തോട്ടക്കാട് ഒ പി മുഹമ്മദ്‌, ജി കെ സഫീർ, കെ വി റഷീദ്, പി പോക്കർ മാസ്റ്റർ തുടങ്ങിയവർ പെരുന്നാൾ ഗീതങ്ങൾ ആലപിച്ചു.

Mappila Kala Akademi Eid Social takes pledge against war

Next TV

Related Stories
നാദാപുരം ജയിക്കാൻ; യു ഡി എഫ് സ്ഥാനാർഥി കെ.എം അഭിജിത്ത് പത്രിക സമർപ്പിച്ചു

Mar 21, 2026 05:35 PM

നാദാപുരം ജയിക്കാൻ; യു ഡി എഫ് സ്ഥാനാർഥി കെ.എം അഭിജിത്ത് പത്രിക സമർപ്പിച്ചു

യു ഡി എഫ് സ്ഥാനാർഥി കെ.എം അഭിജിത്ത് പത്രിക...

Read More >>
നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി വസന്തം പത്രിക സമർപ്പിച്ചു

Mar 21, 2026 03:39 PM

നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി വസന്തം പത്രിക സമർപ്പിച്ചു

നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി വസന്തം പത്രിക...

Read More >>
എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

Mar 21, 2026 12:38 PM

എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം റിപ്പബ്ലിക് സദസ്സ്...

Read More >>
Top Stories










News Roundup






News from Regional Network