നാദാപുരം: (nadapuram.truevisionnews.com) യുഡിഎഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്തിന്റെ വിജയത്തിനായി നാദാപുരം നിയോജക മണ്ഡലത്തിൽ വിദ്യാർത്ഥി-യുവജന സംഘടനകൾ സജീവമായി രംഗത്തിറങ്ങുന്നു.
ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പഞ്ചായത്ത് തലങ്ങളിൽ യുഡി വൈ എഫ് പ്രവർത്തക കൺവെൻഷനുകളും നിയോജക മണ്ഡലം തലത്തിൽ വിപുലമായ റാലിയും സംഘടിപ്പിക്കാൻ തീരുമാനിച്ചു. പരമ്പരാഗതമായ ഗൃഹസമ്പർക്ക പരിപാടികൾക്ക് പുറമെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തിയുള്ള നവീന പ്രചാരണ രീതികൾക്കും മണ്ഡലത്തിൽ തുടക്കം കുറിക്കും.
നാദാപുരം ലീഗ് ഹൗസിൽ നടന്ന നിയോജക മണ്ഡലം യുഡി വൈ എഫ് പ്രവർത്തക സംഗമം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി കെ.എം അഭിജിത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ നവാസ്, മോഹനൻ പാറക്കടവ്, ബംഗ്ലത്ത് മുഹമ്മദ്, എം.പി ജാഫർ മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. മുഹ്‌സിൻ വളപ്പിൽ, അർഷാദ് കെ.വി, ഷാഫി തരമ്മൽ, സി.കെ റഷീദ്, നിസാം തങ്ങൾ, കെ.ടി.കെ റഷീദ് തുടങ്ങി നിരവധി യുവജന നേതാക്കൾ പങ്കെടുത്ത സംഗമം ആവേശകരമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തു.
Youth gathering in support of KM Abhijith in Nadapuram





































.jpeg)





