കുറ്റ്യാടിയിൽ കെ.പി കുഞ്ഞമ്മദ് കുട്ടിക്കായി പ്രവാസിക്കരുത്ത്; പുറമേരിയിൽ കുടുംബ സംഗമം

കുറ്റ്യാടിയിൽ കെ.പി കുഞ്ഞമ്മദ് കുട്ടിക്കായി പ്രവാസിക്കരുത്ത്; പുറമേരിയിൽ കുടുംബ സംഗമം
Mar 25, 2026 10:32 AM | By Krishnapriya S R

പുറമേരി: (nadapuram.truevisionnews.com) കേരള പ്രവാസിസംഘം പുറമേരി മേഖലാ കുടുംബ സംഗമം ആവേശകരമായി നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാർ നിർവഹിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കുറ്റ്യാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ സംഗമം ഏകകണ്ഠമായി തീരുമാനമെടുത്തു.

ടി. സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രമ മടപ്പള്ളി, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെ.പി അശോകൻ, സീന കരുവന്താരി എന്നിവർ സംസാരിച്ചു.

പി.കെ ബാബു സ്വാഗതവും ശശീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 13 അംഗ വനിതാ സബ് കമ്മിറ്റിക്കും രൂപം നൽകി. ആർ.എം അമിത (പ്രസിഡന്റ്), പി.കെ സീന (വൈസ് പ്രസിഡന്റ്), എസ്.എൻ ഷാലിബ (സെക്രട്ടറി), പി.ടി.കെ റീജ (ജോയിന്റ് സെക്രട്ടറി), പി. ലിജിഷ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Expatriate support for KP Kunjhammad's child in Kuttiadi

Next TV

Related Stories
യുവത്വത്തിന്റെ കരുത്തിൽ; നാദാപുരത്ത് കെ.എം. അഭിജിത്തിന് പിന്തുണയുമായി യുവജന സംഗമം

Mar 25, 2026 10:10 AM

യുവത്വത്തിന്റെ കരുത്തിൽ; നാദാപുരത്ത് കെ.എം. അഭിജിത്തിന് പിന്തുണയുമായി യുവജന സംഗമം

നാദാപുരത്ത് കെ.എം. അഭിജിത്തിന് പിന്തുണയുമായി യുവജന...

Read More >>
പടയൊരുക്കം തുടങ്ങി; നാദാപുരത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

Mar 25, 2026 09:53 AM

പടയൊരുക്കം തുടങ്ങി; നാദാപുരത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

നാദാപുരത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്...

Read More >>
ബി.ജെ.പി യും യു.ഡി.എഫും തമ്മിലുള്ള ഡീൽ പണ്ടേയുള്ളത് -  ബിനോയ് വിശ്വം

Mar 24, 2026 08:53 PM

ബി.ജെ.പി യും യു.ഡി.എഫും തമ്മിലുള്ള ഡീൽ പണ്ടേയുള്ളത് - ബിനോയ് വിശ്വം

ബി.ജെ.പി യും യു.ഡി.എഫും തമ്മിലുള്ള ഡീൽ പണ്ടേയുള്ളത് - ബിനോയ് വിശ്വം...

Read More >>
Top Stories

News Roundup