നാദാപുരം : (nadapuram.truevisionnews.com) പത്ത് വർഷം കൊണ്ട് മോദി സർക്കാർ ഭാരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് ബി ജെ പി സംസ്ഥാന വക്താവ് ടി പി ജയചന്ദ്രൻ മാസ്റ്റർ പറഞ്ഞു. എൻ ഡി എ നാദാപുരം നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനം ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പവിത്രൻ ഇരിങ്ങണ്ണൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബി ജെ പി നാദാപുരം മണ്ഡലം പ്രസിഡൻ്റ് ആർ പി ബിനീഷ് അധ്യക്ഷത വഹിച്ചു.
ജമായത്ത് ഇസ്‌ലാമിയടക്കമുള്ള ഭീകര സംഘടകളെയും കുടെ കൂട്ടാൻ ഇടത് വലത് മുന്നണികൾ മത്സരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രൻ, സംസ്ഥാന സമതി അംഗം എം ടി ഗോപിനാഥ്, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ, കോഴിക്കോട് നോർത്ത് വൈ: പ്രസിഡൻ്റ് ടികെ പ്രഭാകരൻ, ജില്ല കമ്മറ്റി അംഗം രാജു തോട്ടും ചിറ, യുവമോർച്ച ജില്ല സെക്രട്ടറി അഖിൻ നാളോം കണ്ടി, നരിപ്പറ്റ മണ്ഡലം പ്രസിഡൻ്റ് എം സി അനീഷ് , അമൽ രാജ് മരുതോങ്കര, കെ.ടികെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Modi government has elevated India to world-class standards - TP Jayachandran Master


































