ജനം ഉറപ്പിച്ചു, ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് - എളമരം കരിം

ജനം ഉറപ്പിച്ചു, ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് - എളമരം കരിം
Apr 2, 2026 07:38 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിലേക്ക് വരുമെന്ന് കേരള ജനത ഇതിനകം ഉറപ്പിച്ച് കഴിഞ്ഞതായി സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം പറഞ്ഞു. അറബ് ലോകത്ത് വലിയ പ്രതിസന്ധിയുണ്ടായി ഇറാൻ അമേരിക്കൻ യുദ്ധം തുടരുമ്പോൾ അരുത് എന്ന് പറയാൻ എന്ത് കൊണ്ട് നരേന്ദ്ര മോദി ഭയക്കുന്നു എന്നും കരിം ചോദിച്ചു.

പുറമേരിയിൽ എൽ ഡി എഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി മലയിൽ സ്വർണം കൊള്ളയടിച്ച പോറ്റി എങ്ങിനെ സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിയെന്ന് അന്വേഷിക്കാതെ പാട്ട് പാടി നടക്കുകയാണ് രാഹുൽ ഗാന്ധിയെന്നും കരിം പറഞ്ഞു.

അയിരാർത്ഥത്തിൽ മഹാജനസാഗരമായി പുറമേരിഗ്രാമം. എൽഡിഎഫ് വിജയ കാഹളമായി കടത്തനാട് രാജാസ് ഹൈസ്കൂൾ മൈതാനിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെ ഒരു നോക്ക് കാണാനും അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രവിക്കാനുമായി നാടൊന്നാകെ പുറമേരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈകിട്ട് അഞ്ചു മുതൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം ബഹുജന പങ്കാളിത്വം എൽഡിഎഫിൻ്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു.

The people have made up their minds the Left is back in power Elamaram Karim

Next TV

Related Stories
ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 2, 2026 08:33 PM

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം,ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്, മുഖ്യമന്ത്രി പിണറായി...

Read More >>
വിലങ്ങാടിന് അവഗണന മാത്രം; ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തിട്ടില്ലെന്ന് എൻ ഡി എ

Apr 2, 2026 05:41 PM

വിലങ്ങാടിന് അവഗണന മാത്രം; ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തിട്ടില്ലെന്ന് എൻ ഡി എ

വിലങ്ങാടിന് അവഗണന മാത്രം, ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തിട്ടില്ലെന്ന് എൻ ഡി...

Read More >>
Top Stories










News Roundup






GCC News