എടച്ചേരി: (nadapuram.truevisionnews.com) മുണ്ടകൈ ചൂരൽ മല ദുരന്ത ബാധിതർക്ക് വാഗ്ദാനം ചെയ്ത വീട് നൽകാത്ത , ഭവന നിർമ്മാണ ഫണ്ടിന്റെ കണക്ക് പറയാത്ത കോൺഗ്രസിനെതിരെ മരണ വീട്ടിലെ കള്ളന്മാർ മുദ്രാവാക്യമുയർത്തി എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി. എൽ.ഡി.വൈ.എഫ് എടച്ചേരി മേഖല കമ്മറ്റി സംഘടിപ്പിച്ച കുറ്റ വിചാരണ സദസ്സ് ആർ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് പ്രഭീഷ് ആദിയൂർ ഉദ്ഘാടനം ചെയ്തു. പ്രവീഷ് പുതിയടുത്ത് അധ്യക്ഷത വഹിച്ചു. കെ.രജീഷ്, ഇ.കെ ഷൈബേഷ്,സജിലേഷ് , ഋതുൽനാഥ് എന്നിവർ സംസാരിച്ചു. പടം: എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് പ്രഭീഷ് ആദിയൂർ ഉദ്ഘാടനം ചെയ്യുന്നു.
Thieves in the house of death - LDYF held a hearing

































_(22).jpeg)







