ഇനി നല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

ഇനി നല്ല ഭക്ഷണം:  7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു
Apr 4, 2026 01:16 PM | By Fidha Parvin

നാദാപുരം : (nadapuram.truevisionnews.com) ജൈവോൽപ്പന്ന പ്രചരണ വിതരണ രംഗത്ത് കഴിഞ്ഞ ഏഴ് വർഷമായി വടകരയിൽ പ്രവർത്തിച്ച് വരുന്ന 7ven ഡെയ്‌സ് ഓർഗാനിക്കിൻ്റെ രണ്ടാമത്തെ ശാഖ പത്മശ്രീ ചെറുവയൽ രാമൻ കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ 4 ന് ഷോപ്പിൻ്റെ ഉദ്ഘാടനവും വിവിധ ജൈവ ഉൽപ്പനങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും പത്മശ്രീ അവാർഡ് ജേതാവും, പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ നിർവ്വഹിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി മുഖ്യാതിഥിയായി. വാർഡ് മെമ്പർ പിവി ജയലക്ഷ്മി മാനേജിംഗ് ഡയരക്ടർ പി പ്രശോഭ് അധ്യക്ഷനായി. സൻന്തീഷ് സ്വാഗതം പറഞ്ഞു.


ഏപ്രിൽ 5 മില്ലറ്റ് ഡേയിൽ ജീവിത ശൈലി രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്ന വിവിധതരം മില്ലറ്റുകൾ പരിചയപ്പെടുത്തലും, മില്ലറുകൾ ഉപയോഗിച്ച് വൈവിധ്യമാർന്ന ഭക്ഷണങ്ങൾ പരിചയപ്പെടുത്തലും ഉണ്ടാകും. നസീറ ഒലക്കര, അശ്വതി വയലോട്ട് എന്നിവർ ക്ലാസുകൾ എടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് ക്ലാസിൽ പങ്കെടുക്കാൻ സാധിക്കും. 7902700777 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.

മില്ലറ്റുകളുടേയും, മില്ലറുകളുടെ മൂല്യ വർദ്ധിത ഉൽപ്പനങ്ങളുടെയും വിപുലമായ ശേഖരം 7even ഡേയ്‌സ് ഓർഗാനിക്കിൽ ലഭ്യമാണ്. ഒപ്പം ജൈവ പച്ചക്കറികൾ, ജൈവ പഴങ്ങൾ, ജൈവ പല വ്യജനങ്ങൾ, ജൈവ എണ്ണകൾ, എന്നിവയും ലഭ്യമാണ്. ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  7902 700 777

No more good food: 7ven Days Organic dedicates a small field in Kallachi to the nation of Raman

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 4, 2026 11:49 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
നൂറ്റാണ്ടിന്റെ തിളക്കത്തിൽ; എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു

Apr 3, 2026 11:18 AM

നൂറ്റാണ്ടിന്റെ തിളക്കത്തിൽ; എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു

എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു...

Read More >>
Top Stories










News Roundup