എടച്ചേരി: (nadapuram.truevisionnews.com) പുതിയങ്ങാടി മാപ്പിള എൽപി സ്കൂളിന്റെ 108-ാം വാർഷികാഘോഷം പ്രമുഖ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.കെ. അമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിൽ ഒരു നൂറ്റാണ്ടിലധികം പിന്നിട്ട സ്കൂളിന്റെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും ചടങ്ങിൽ പ്രകീർത്തിച്ചു. സജീറ തിരുവങ്ങോത്ത്, യു.പി. ഇസ്മായിൽ, കന്നം കുറ്റി ഷറഫുദ്ദീൻ, അഷ്കർ വടക്കയിൽ, തട്ടാറത്ത് അമ്മത്, ഷാനവാസ് വണ്ണത്താം വീട്ടിൽ, അബ്ദുളള മാണിക്കോത്ത്, ഹർഷാദ് വണ്ണത്താം വീട്ടിൽ, അഷ്കർ തിരുവങ്ങോത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹെഡ്മാസ്റ്റർ പി.കെ. സൂർജിത്ത് സ്വാഗതവും നാസർ മരുതിയാട്ട് നന്ദിയും രേഖപ്പെടുത്തി.
Edacherry Puthiyangadi Mappila LP School celebrated its anniversary


































_(30).jpeg)






