വികസനവും ക്ഷേമവും ഉയർത്തി അഡ്വ.പി. വസന്തത്തിന്റെ പ്രയാണം; നാദാപുരത്ത് എൽ.ഡി.എഫ് പര്യടനം സമാപിച്ചു

വികസനവും ക്ഷേമവും ഉയർത്തി അഡ്വ.പി. വസന്തത്തിന്റെ പ്രയാണം; നാദാപുരത്ത് എൽ.ഡി.എഫ് പര്യടനം സമാപിച്ചു
Apr 6, 2026 11:11 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലത്തിന്റെ വികസനവും ക്ഷേമവും മുൻനിർത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നടത്തിയ പൊതുപര്യടനം ആവേശകരമായി സമാപിച്ചു.

കഴിഞ്ഞ പത്ത് വർഷക്കാലത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും മതനിരപേക്ഷ നിലപാടുകളും ഉയർത്തിക്കാട്ടിയാണ് സ്ഥാനാർത്ഥി വോട്ട് തേടിയത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള ഹൃദ്യമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

കഴിഞ്ഞദിവസം രാവിലെ വരിക്കോളിയിൽ നിന്നാരംഭിച്ച പര്യടനം കാക്കാറ്റിൽ, കുറ്റിപ്രം സൗത്ത്, ചേലക്കാട് പൗർണ്ണമി, ജാതിയേരി, ഓണപറമ്പ്, കയ്യേരി, മഞ്ചാന്തറ തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രിയോടെ കാക്കുന്നൂരിൽ സമാപിച്ചു.

ഓരോ കേന്ദ്രങ്ങളിലും മുദ്രാവാക്യം വിളികളോടെയും പൂച്ചെണ്ടുകൾ നൽകിയുമാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വിവിധ സ്വീകരണ യോഗങ്ങളിൽ എ. മോഹൻദാസ്, ശ്രീജിത്ത് മുടപ്പിലായി, സി.എച്ച്. മോഹനൻ, കെ.കെ. മോഹൻ ദാസ്, വത്സരാജ് മണലാട്ട്, കെ.വി. നാസർ തുടങ്ങി പ്രമുഖ ഇടതുപക്ഷ നേതാക്കൾ സംസാരിച്ചു.

വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായാണ് പര്യടനം പൂർത്തിയായത്.

Content Highlight: LDF tour concludes in Nadapuram

Next TV

Related Stories
ഫ്ലാഗ് ഓഫ് ചെയ്തു; പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക് തുടക്കം

Jun 15, 2026 04:09 PM

ഫ്ലാഗ് ഓഫ് ചെയ്തു; പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക് തുടക്കം

പുറമേരിയിൽ കെഎസ്ആർടിസി 'പ്രിയദർശിനി' ഗ്രാമവണ്ടിക്ക്...

Read More >>
മികവിന് അംഗീകാരം; എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ ആദരിച്ചു

Jun 15, 2026 03:51 PM

മികവിന് അംഗീകാരം; എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ ആദരിച്ചു

എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ വിജയികളെ...

Read More >>
Top Stories










News Roundup