വിജയാരവം 2026; ഏഷ്യബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒ.കെ ശൈലജ ടീച്ചർക്ക് നാടിന്റെ ആദരവ്

വിജയാരവം 2026; ഏഷ്യബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒ.കെ ശൈലജ ടീച്ചർക്ക് നാടിന്റെ ആദരവ്
Jun 15, 2026 02:05 PM | By Krishnapriya S R
#Latest News #Kallachi #Vijayaravam 2026 #Asia Book of Records

കല്ലാച്ചി: (nadapuram.truevisionnews.com) പി.കെ. രാജൻ വായനശാലയും ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച 'വിജയാരവം 2026' അനുമോദനച്ചടങ്ങ് ശ്രദ്ധേയമായി. 2025-26 അധ്യയന വർഷത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

ഇതോടൊപ്പം, സാഹിത്യരംഗത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ എഴുത്തുകാരിയും വിഷ്ണുമംഗലം എൽ.പി സ്കൂൾ പൂർവാധ്യാപികയുമായ ഒ.കെ. ശൈലജ ടീച്ചറെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.

ശ്രീ എ.എം. രാഘവന്റെ വസതിയിൽ വെച്ച് നടന്ന പരിപാടി നാദാപുരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ സിന്ധു ഒ.പി. ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വിനോദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, കല്ലാച്ചി എച്ച്.ആർ.ഡി പ്രിൻസിപ്പൽ ഒ.വി. അശോകൻ മാസ്റ്റർ ഒ.കെ. ശൈലജ ടീച്ചർക്ക് ആദരവ് സമർപ്പിച്ചു.

തുടർന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രാജൻ മാസ്റ്റർ, ചുഴലി എച്ച്.എസ്.എസ് പ്രിൻസിപ്പൽ പ്രേംരാജ് മാസ്റ്റർ, വായനശാല ലൈബ്രേറിയൻ ദീപ രാജൻ എന്നിവർ ചേർന്ന് ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, എ.എം. രാഘവന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വടക്കയിൽ വിനു നന്ദി പറഞ്ഞു.

Content Highlight: Award ceremony at Kallachi P.K. Rajan Library

#Latest News #Kallachi #Vijayaravam 2026 #Asia Book of Records

Next TV

Related Stories
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

Jun 17, 2026 11:45 AM

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

ഓപ്പറേഷൻ തൂഫാൻ, നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ...

Read More >>
കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

Jun 17, 2026 08:03 AM

കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണർ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു...

Read More >>
Top Stories

News Roundup