ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി കെ.കെ രമ

ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി  കെ.കെ രമ
Apr 6, 2026 10:37 PM | By Susmitha Surendran

വടകര: (https://vatakara.truevisionnews.com/)   വടകരയിലെ ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി കെ.കെ രമ എംഎൽഎ. വടകര ജർണ്ണലിസ്റ്റ് യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

പരിമിതികളെ മറികടന്ന് ആവുന്നതെല്ലാം ചെയ്തുവെന്ന ആത്മ സംതൃപ്തി ഉണ്ട്.വിവിധ മേഖലകളിൽ 750 കോടിയുടെ വികസനമാണ് കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കാൻ സാധിച്ചത്. ആരോഗ്യ മേഖലയിൽ വലിയ പ്രവർത്തനങ്ങൾ നടത്തി. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

പ്രീമെട്രിക്കൽ ഹോസ്റ്റലിന്റെ ശോച്യാവസ്ഥ പരിഹരിച്ചു. റൂറൽ ജയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തീരദേശ വാസികളുടെ പ്രധാന ആവശ്യമായ കടൽഭിത്തി യാഥാർത്ഥ്യമാക്കി.നഗരസഭയിൽ മാത്രം 150 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി താഴെ അങ്ങാടിയിൽ റോഡ് വികസനത്തിന് തുടക്കം കുറിച്ചു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തി.അടിപ്പാതകൾ സാധ്യമാക്കി.ഇനിയും നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. തൻറെ ജനകീയ ഇടപെടലുകളെ മറച്ചുവെക്കാനാണ് സൈബർ ആക്രമണങ്ങളുമായി സിപിഎം പിറകെ വരുന്നത്.

സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം തനിക്കെതിരെ നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കുന്നില്ലെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.റവന്യൂ ടവർ ഉൾപ്പെടെ വടകരയുടെ വികസനവുമായി ബദ്ധപെട്ട് നിരവധി പദ്ധതികൾ സർക്കാറിൻ്റെ മുന്നിൽ വെച്ചിട്ട് മിക്കതിനും തന്നോടുള്ള രാഷ്ട്രീയ പകപോക്കൽ കാരണം

വേണ്ട പരിഗണന ലഭിച്ചില്ലെന്നും രമ വ്യക്തമാക്കി.മുഖ്യമന്തിയെ നേരിട്ട് കണ്ട് വടകരയുടെ ആവശ്യങ്ങൾ അവതരിപ്പിച്ചിട്ടും അർഹമായ പരിഗണനലഭിച്ചില്ല.ധർമ്മടം, ബേപ്പൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വാരിക്കോരി ഫണ്ട് അനുവദിച്ചപ്പോൾ വടകരയെ പല കാര്യത്തിലും അവഗണിക്കുകയായിരുന്നുവെന്ന് കെ കെ രമ ആരോപിച്ചു.ചടങ്ങിൽ വടകര പ്രസ് ക്ലബ് പ്രസിഡണ്ട് ഒ.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ വിജേഷ് സ്വാഗതവും വൈസ് പ്രസിഡൻ്റ് പ്രദീപ് ചോമ്പാല നന്ദിയും പറഞ്ഞു.

KKRama says he was able to bring development to the country by standing with the people.

Next TV

Related Stories
'ആദരവോടെ' ; മുരാട് എംഎൽപി സ്കൂളിന്റെ 140 -മത്  വാർഷികാഘോഷവും യാത്രയയപ്പും

Apr 7, 2026 01:34 PM

'ആദരവോടെ' ; മുരാട് എംഎൽപി സ്കൂളിന്റെ 140 -മത് വാർഷികാഘോഷവും യാത്രയയപ്പും

'ആദരവോടെ' ; മുരാട് എംഎൽപി സ്കൂളിന്റെ 140-00 വാർഷികാഘോഷവും...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 7, 2026 11:16 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ് ഷോ

Apr 7, 2026 11:06 AM

ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ് ഷോ

ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ്...

Read More >>
കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന് സംഘമെത്തി

Apr 6, 2026 10:34 PM

കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന് സംഘമെത്തി

കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന്...

Read More >>
അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

Apr 6, 2026 03:11 PM

അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക്...

Read More >>
തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

Apr 6, 2026 02:30 PM

തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം...

Read More >>
Top Stories