ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും
Apr 6, 2026 10:17 PM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/) വൃദ്ധ ജനങ്ങൾക്കും അവശത അനുഭവിക്കുന്നവർക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ഹോം വോട്ടിങ് സംവിധാനം പൂർത്തിയായി . മാർച്ച് 30ന് തുടങ്ങി ഏപ്രിൽ 4 വരെയായിരുന്നു ഇതിൻ്റെ സമയമെങ്കിലും ചിലയിടങ്ങളിൽ ഇന്നലെ വരെ അനുവദിച്ചിരുന്നു.

എടച്ചേരി പഞ്ചായത്തിലെ 24 ബൂത്തുകളിലും വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 85 വയസു കഴിഞ്ഞ 124 വോട്ടർമാരും 40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള ഭിന്നശേഷിക്കാരായ 93 വോട്ടർമാരുമടക്കം 217 പേർ വീടുകളിൽ വച്ച് വോട്ട് രേഖപ്പെടുത്തി.

ആശുപത്രിക്കിടക്കയിൽ നിന്നും സ്വന്തം വീട്ടിലെത്തി വോട്ടു ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിൽ ബന്ധുക്കളുടെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും സഹായത്താൽ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയ വയോധികരും അവശത അനുഭവിക്കുന്നവരും ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇങ്ങനെയൊരു സൗകര്യമൊരുക്കിയതിൽ ഏറെ സന്തോഷത്തിലാണ്.

ഇവരിൽ പലരും വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് വോട്ട് ചെയ്യാൻ സാധിച്ചതിലുള്ള തങ്ങളുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു. കുറഞ്ഞ വോട്ടർമാരുള്ള ബൂത്തുകളിൽ ഒരു ദിവസം കൊണ്ട് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകളിൽ രണ്ടും മൂന്നും ദിവസങ്ങൾ കൊണ്ടാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടിങ് പ്രക്രിയ പൂർത്തിയാക്കിയത്.

ഓരോ വീട്ടിലുമെത്തി വൃദ്ധരും, ഭിന്നശേഷിക്കാരുമായ വോട്ടർമാരെ തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പു വരുത്തി രേഖകളിൽ ഒപ്പ് വെപ്പിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പർ നൽകുന്നത്.പോളിങ് ഓഫീസർമാർ, അസിസ്റ്റൻ്റുമാർ,മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബൂത്ത് ലെവൽ അസിസ്റ്റൻ്റുമാരും ഹോം വോട്ടിങ്ങിൽ പങ്കാളികളായി. ആദ്യദിവസം ഓഫീസർ എത്തുമ്പോൾ വീട്ടിൽ ഇല്ലാത്തവർക്ക് പിന്നീട് ഒരു അവസരം കൂടി നൽകിയിരുന്നു.


Content Highlight: Home voting completed; Disabled and senior citizens rejoice at being able to vote from home

Next TV

Related Stories
വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു

Jun 18, 2026 10:06 PM

വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു

വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി

Jun 18, 2026 08:51 PM

ജാഗ്രത പാലിക്കണം; വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി

വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി...

Read More >>
റന ഫാത്തിമയ്ക്ക് നാടിൻ്റെ സ്‌നേഹാദരം

Jun 18, 2026 08:38 PM

റന ഫാത്തിമയ്ക്ക് നാടിൻ്റെ സ്‌നേഹാദരം

റന ഫാത്തിമയ്ക്ക് നാടിൻ്റെ...

Read More >>
ആരോഗ്യ വകുപ്പ് പരിശോധന; നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത

Jun 18, 2026 08:29 PM

ആരോഗ്യ വകുപ്പ് പരിശോധന; നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത

ആരോഗ്യ വകുപ്പ് പരിശോധന, നാദാപുരത്ത് മൽസ്യം ചത്തുപൊന്തിയതിൽ അസ്വാഭാവികത...

Read More >>
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം; പതാക ജാഥക്ക് സ്വാഗത സംഘം രൂപീകരിച്ചു

Jun 18, 2026 08:16 PM

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം; പതാക ജാഥക്ക് സ്വാഗത സംഘം രൂപീകരിച്ചു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം, പതാക ജാഥക്ക് സ്വാഗത സംഘം...

Read More >>
അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു

Jun 18, 2026 12:36 PM

അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു

ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം...

Read More >>
Top Stories










News Roundup






Entertainment News