'ലഹരിക്കടത്ത്';മയക്കുമരുന്ന് കേസിൽ കഠിനതടവും പിഴയും

'ലഹരിക്കടത്ത്';മയക്കുമരുന്ന് കേസിൽ കഠിനതടവും പിഴയും
Apr 18, 2026 09:58 AM | By Fidha Parvin

വടകര : (vatakara.truevisionnews.com) വിവിധ ഇടങ്ങളിൽനിന്നായി മയക്കുമരുന്നുകൾ പിടികൂടിയ സംഭവത്തിൽ മുന്ന് പ്രതികൾക്ക് കഠിനതടവും പിഴയും. കണ്ണൂർ ചെറുകുന്ന് കല്യാശ്ശേരി കടപ്പുറത്തകത്ത് അബ്ദുറഹിമാൻ (35), കോഴിക്കോട് വേങ്ങേരി കുരുവിശേരി എട്ട് കണ്ടത്തിൽ അനുഗ്രഹം വീട്ടിൽ ഷാദിൽ(32), കോഴിക്കോട് കൊളത്തറ ചെറുവണ്ണൂർ അയ്യപ്പൻകണ്ടി മുജീബ് ഹൗസിൽ ടി എം നൗഷാദ് (37) എന്നിവരെയാണ് വടകര എൻ ഡിപിഎസ് കോടതി ജഡ് വി ജി ബിജു ശിക്ഷിച്ചത്.

അബ്ദുറഹിമാന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി കഠിന തടവ് അനുഭവിക്കണം. 2018 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം. കുട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തിയ മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 198 നൈട്രോസൻ 10 നൈട്രാസിപാം എന്ന 198 ഗുളികയും സ്പാസ്മോ പ്രോയിവോൺ എന്ന 140 ഗുളിക യും ഇരിട്ടി എക്സൈസ് ഇൻസ് പെക്ടർ പിടികൂടിയ കേസിലാണ് അബ്ദുറഹിമാനെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ വി കെ ജോർജ് ഹാജരായി.

രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ഷാദിലിന്റെ ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസംകുടി കഠിന തടവ് അനുഭവിക്കണം. 2018 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കാരപ്പറമ്പ് എരഞ്ഞിക്കൽ കനോലി കനാലിന് സമീപത്തെ കരൂർ താഴം നടപ്പാലത്തിന് സമീപത്ത് ഒരുകിലോ 150 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സർക്കിൾ എക്സൈസ് ഇൻസ്പെക്ടറാണ്

പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഷാദിന് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കുടി കഠിന തടവ് അനുഭവിക്കണം.

2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പന്തീരാങ്കാവ് കൊടൽ ദേശത്ത് ചാലിക്കര വള്ളിക്കുന്ന് റോഡിൽ ഫാറുഖ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറുടെ വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറിൽ കടത്തിയ 50 ഗ്രാം ബ്രൗൺ ഷുഗറുമായി നൗഷാദിനെ പിടികൂടുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. ഇ വി ലിജിഷ് ഹാജരായി.



'Drug trafficking': Heavy imprisonment and fine in drug case

Next TV

Related Stories
വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

Apr 18, 2026 04:33 PM

വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ...

Read More >>
'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി രൂപീകരിച്ചു

Apr 18, 2026 12:13 PM

'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി രൂപീകരിച്ചു

'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 18, 2026 11:44 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം

Apr 18, 2026 11:20 AM

'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം

'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച...

Read More >>
'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

Apr 18, 2026 09:40 AM

'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം...

Read More >>
Top Stories










News Roundup