Apr 18, 2026 11:14 AM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള തിരക്കേറിയ സംസ്ഥാന പാതയോരത്തെ ഇരുനില കെട്ടിടം അതീവ അപകടാവസ്ഥയിലായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിൽ.

കാലപ്പഴക്കം മൂലം ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലുള്ള ഈ കെട്ടിടം നിലവിൽ റോഡിലേക്ക് അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുകയാണ്.

ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും നിരന്തരം കടന്നുപോകുന്ന പാതയാണിതെന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു.

രോഗികളും കൂട്ടിരിപ്പുകാരുമായി താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നവരും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. കെട്ടിടം പെട്ടെന്ന് നിലംപൊത്തിയാൽ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് പ്രദേശം. ഉ

ടൻ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Old building leaning towards the road in Nadapuram poses a threat

Next TV

Top Stories










News Roundup