വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു
Apr 18, 2026 11:35 AM | By Krishnapriya S R

വാണിമേൽ: (nadapuram.truevisionnews.com) വിശുദ്ധ ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്നവർക്കായി വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം സി.വി.എം. വാണിമേൽ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹജ്ജിന്റെ കർമ്മങ്ങളെയും പാലിക്കേണ്ട മര്യാദകളെയും കുറിച്ച് ഹജ്ജ് ട്രെയിനർ അസീസ് വയലിൽ പഠനക്ലാസ് എടുത്തു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ചിക്കപ്പുറത്ത് മൊയ്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിഹാബുദ്ദീൻ ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി സി.പി.സി. ആലിക്കുട്ടി സ്വാഗതം ആശംസിച്ചു. എൻ.കെ. മൂസ മാസ്റ്റർ, എം.കെ. അഷ്റഫ്, വി.കെ. മൂസ മാസ്റ്റർ, വി.കെ. കുഞ്ഞാലി മാസ്റ്റർ, എം.കെ. മജീദ്, അഷ്റഫ് കൊറ്റാല, കെ. സൈനബ, ഒ.പി. കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

കൂടാതെ സി.വി. മൊയ്തീൻ ഹാജി, ഒ.ടി. കുഞ്ഞമ്മദ് മാസ്റ്റർ, സി.വി. അഷ്റഫ്, ഒ. മുനീർ, കെ.വി. ആരിഫ്, സി.കെ. കുഞ്ഞമ്മദ് മാസ്റ്റർ, കുണ്ടിൽ അമ്മദ് ഹാജി, സി.പി. ഹാരിസ്, ടി.കെ. മജീദ്, വി.കെ. സാബിറ ടീച്ചർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. 

Vanimel Panchayat Muslim League organized a Hajj study meeting

Next TV

Related Stories
കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 15, 2026 01:01 PM

കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ലഹരി മൂത്ത് പരാക്രമം; കായപ്പനച്ചിയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവ് പിടിയിൽ

May 15, 2026 11:14 AM

ലഹരി മൂത്ത് പരാക്രമം; കായപ്പനച്ചിയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവ് പിടിയിൽ

കായപ്പനച്ചിയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവ്...

Read More >>
Top Stories










News Roundup