ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം
Apr 18, 2026 05:20 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരള ഗവൺമെൻറ് ഉടമസ്ഥതയിൽ ഉള്ള ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ ഐഎച്ച്ആർഡി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് നാലുവർഷ യുജി പ്രോഗ്രാമിലെ ഇന്റേൺഷിപ്പിനുള്ള അവസരം ഒരുക്കുന്നു.

ഐഎച്ച്ആർഡി സെൻറർ ഫോർ സ്കിൽസ് ആൻഡ് ഇൻഡസ്ട്രി കണക്ട്(എെ.സി.എസ്.എെ.സി) എന്ന പേരിൽ കേരളത്തിൽ 40 ഒാളം സ്കിൽ ഡെവലപ്മെൻറ് സെൻററുകൾ പ്രവർത്തനം ആരംഭിച്ചു.

വിവിധ ഇന്റേൺഷിപ്പ് കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ ഓൺലൈൻ ആയി നിർവഹിച്ചു.

വിദ്യാർത്ഥികളിൽ വ്യാവസായിക കഴിവുകൾ വളർത്തുകയും, അതുവഴി അവരുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇന്റേൺഷിപ്പ് കോഴ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

നാദാപുരം എെഎച്ച്ആർഡി അപൈ്ലഡ് സയൻസ് കോളേജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഒ വി അശോകൻ അധ്യക്ഷതവഹിച്ചു.

കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വിൻസൻറ് പി ജെ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡൻറ് എ കെ രവീന്ദ്രൻ,കമ്പ്യൂട്ടർ സയൻസ് വിഭാഗം എച്ച് ഒ ഡി ഷിൻസി സി , അഡ്മിനിസ്ട്രേഷൻ വിഭാഗം സീനിയർ ഓഫീസർ ബിജീഷ് പി , വിദ്യാർത്ഥി പ്രതിനിധികളായി ശ്രീനന്ദന, അഭയ് കൃഷ്ണ എന്നിവർ സംസാരിച്ചു.

സ്കിൽ ഡെവലപ്മെൻറ് സെൻറർ കോ- ഓഡിനേറ്റർ അതുല്യ സ്വാഗതവും വികോളേജ് സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി അനഘ കെ ടി നന്ദിയും പറഞ്ഞു.

Skill Development Center at Nadapuram IHRD College

Next TV

Related Stories
കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 15, 2026 01:01 PM

കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ പരാക്രമം; പോലീസ് പിടിയിൽ

May 15, 2026 10:43 AM

കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ പരാക്രമം; പോലീസ് പിടിയിൽ

കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ...

Read More >>
Top Stories










News Roundup