എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാകപൂണ്ണമായ പ്രവർത്തനം നടത്തിയ കെ പി നാരായണൻ്റെ 3 -ാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു. ടി വി ഗോപാലൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ മോഹൻദാസ് , ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അനിൽ കുമാർ,കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു.
ലോക്കൽ സെക്രട്ടറി യു കെ ബാലൻ സ്വാഗതം പറഞ്ഞു.
Remembering KP Narayanan











































