നാദാപുരം: (nadapuram.truevisionnews.com) അരൂർ മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ പുനഃപ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 20, 21 തീയതികളിലായി ആഘോഷിക്കും. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊടിയേറി.
തുടർന്ന് പള്ളി ഉണർത്തലും വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ കലവറ നിറയ്ക്കൽ ചടങ്ങും നടക്കും. രാത്രി ഏഴ് മണിയോടെ അരൂർ കോവിലകം ഭഗവതി ക്ഷേത്രത്തിൽ നിന്നും ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്ര കാവിലേക്ക് പുറപ്പെടും.
സന്ധ്യയ്ക്ക് 7.15-ന് കലശം എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ എട്ട് മണിക്ക് ഭക്തജനങ്ങളുടെ ദീപ സമർപ്പണത്തോടെ ചടങ്ങുകൾ ആരംഭിക്കും.
തുടർന്ന് ഏറാഞ്ചേരി ഇല്ലം ഹരിഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജാദികർമ്മങ്ങൾ നടക്കും. രാവിലെ 11 മണിക്ക് നൊച്ചാട് മോഹനൻ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണവും ഉച്ചയ്ക്ക് 12.30-ന് പ്രസാദ ഊട്ടും (അന്നദാനം) ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് ചെത്തിൽ കുമാരൻ, സെക്രട്ടറി കെ. അശോകൻ എന്നിവർ അറിയിച്ചു.
The Manjangatti Kavu Re-Consecration Day Festival will be held today and tomorrow.











































