തീർത്ഥാടകർക്ക് ഉപഹാരങ്ങൾ കൈമാറി; പാക്കടവ് ഉമ്മത്തൂർ മഹല്ലിൽ ഹജ്ജ് സംഗമം സംഘടിപ്പിച്ചു

തീർത്ഥാടകർക്ക് ഉപഹാരങ്ങൾ കൈമാറി; പാക്കടവ് ഉമ്മത്തൂർ മഹല്ലിൽ ഹജ്ജ് സംഗമം സംഘടിപ്പിച്ചു
Apr 20, 2026 11:31 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) പാറക്കടവ് ഉമ്മത്തൂർ മഹല്ലിൽ നിന്നും ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർത്ഥാടകർക്ക് എസ്.ഐ.എ കോളേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പും പ്രാർത്ഥനാ സദസ്സും നൽകി.

നജാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്‌റസ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ എസ്.ഐ.എ കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിക്കുകയും തീർത്ഥാടകർക്കുള്ള ഉപഹാര സമർപ്പണം നിർവഹിക്കുകയും ചെയ്തു.

ഉസ്താദ് അബൂബക്കർ മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ സംഗമത്തിൽ മഹല്ലിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. മദ്റസ പ്രധാന അധ്യാപകനും മഹല്ല് ഖത്തീബുമായ ഇസ്മായിൽ വാഫി, എസ്.ഐ.എ കമ്മിറ്റി ഭാരവാഹി മഹമൂദ് പുന്നക്കൽ, പെരിക്കിലാട്ട് കുഞ്ഞമ്മദ് എന്നിവരാണ് ഈ വർഷം ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്നത്.

യാത്രയയപ്പിന് നന്ദി അറിയിച്ചുകൊണ്ട് ഇവർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ഹമീദ് ഹാജി അമ്പലത്തിങ്കൽ, ടി.കെ. ഖാലിദ് മാസ്റ്റർ, ഷഫീക് വാച്ചാൽ തുടങ്ങി നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. കമ്മിറ്റി ട്രഷറർ ആർ.പി. ഹസൻ സ്വാഗതവും സജീർ വാഫി നന്ദിയും രേഖപ്പെടുത്തി.

Hajj pilgrims given a warm send-off

Next TV

Related Stories
പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Apr 20, 2026 12:26 PM

പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ...

Read More >>
ഇന്ന് ഘോഷയാത്ര, നാളെ അന്നദാനം; മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം കൊടിയേറി

Apr 20, 2026 11:49 AM

ഇന്ന് ഘോഷയാത്ര, നാളെ അന്നദാനം; മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം കൊടിയേറി

മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി...

Read More >>
അധ്യാപക നിയമനം; കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക ഒഴിവ്

Apr 20, 2026 10:54 AM

അധ്യാപക നിയമനം; കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക ഒഴിവ്

കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക...

Read More >>
ഖുർആൻ പാരായണം; ഷഹ്സാദ് നിസാറിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം

Apr 20, 2026 10:22 AM

ഖുർആൻ പാരായണം; ഷഹ്സാദ് നിസാറിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം

ഖുർആൻ പാരായണ മത്സരത്തിൽ ഷഹ്സാദ് നിസാറിന് ഒന്നാം...

Read More >>
നാദാപുരത്ത് വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട കാർ അടിച്ച് തകർത്തു, പരാതി നൽകി

Apr 20, 2026 09:59 AM

നാദാപുരത്ത് വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട കാർ അടിച്ച് തകർത്തു, പരാതി നൽകി

നാദാപുരത്ത് വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട കാർ അടിച്ച് തകർത്തു...

Read More >>
Top Stories

News Roundup

Entertainment News