May 3, 2026 10:27 AM

മൂടാടി: ( vatakara.truevisionnews.com) വർധിച്ചുവരുന്ന വേനൽച്ചൂടിനെ പ്രതിരോധിക്കുന്നതിനായുള്ള 'ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ലാനിന്റെ' ഭാഗമായി മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹീറ്റ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ ഭവാനി എ.വി., കെ. സത്യൻ എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പപ്പൻ മൂടാടി, ഒ. രഘുനാഥ്, രമ്യ സുർജിത്ത്, ബീന ഗിരീഷ് എന്നിവരും പങ്കെടുത്തു. മെഡിക്കൽ ഓഫീസർ രജ്ഞിമ എൻ. മോഹൻ സ്വാഗതം പറഞ്ഞു.

'Heat Clinic' launched at Moodadi Family Health Center

Next TV

Top Stories










News Roundup