വടകര: ( vatakara.truevisionnews.com) മുസലിയാർ വളപ്പിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിയാസ് വീട്ടിൽ ഹാരിസിന്റെ മകൻ ഫാരിസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയ്ക്കും ഇന്ന് പുലർച്ചെ അഞ്ചു മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്.
കിടപ്പുമുറിയിലെ ഫാൻ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഫാരിസിനെ ഉടൻ തന്നെ ബന്ധുക്കൾ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
A young man was found dead in his bedroom in Musaliyar compound



































