May 4, 2026 08:34 AM

നാദാപുരം: (nadapuram.truevisionnews.com) ആൾ ഇന്ത്യ ഇസ്ലാമിക് എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് വയലോളി അബ്ദുള്ള, ജനറൽ സെക്രട്ടറി കുഞ്ഞബ്‌ദുള്ള മരുന്നോളി, ട്രഷറർ ടി.ടി.കെ. അമ്മദ് ഹാജി എന്നിവരെ തന്നെ ഭാരവാഹികളായി യോഗം വീണ്ടും ചുമതലപ്പെടുത്തി.

വയലോളി അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കോളേജിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു. ചടങ്ങിൽ ഇ. കുഞ്ഞബ്ദുല്ല മാസ്റ്റർ, പ്രിൻസിപ്പൽ ഡോ. എം.കെ. മധുസൂദനൻ, ടി.ടി.കെ. കാദർ ഹാജി, അഹമ്മദ് ബാഖവി, യൂനുസ് ഹസ്സൻ, മരുന്നൊളി കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി.ടി.കെ. അമ്മദ് ഹാജി, കെ.കെ. അബൂബക്കർ ഹാജി, വി.പി. ഹമിദ്, അമ്മദ് ഹാജി പുതിയോട്ടിൽ, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനൊപ്പം തന്നെ, കോഴിക്കോട് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച് കോളേജിന് അഭിമാനമായ കലാപ്രതിഭകളെ യോഗത്തിൽ ആദരിച്ചു.

പൊയിൽ ഇസ്മായിൽ സ്വാഗതം ആശംസിച്ച ചടങ്ങിന് സി.കെ. ഉസ്മാൻ ഹാജി നന്ദി രേഖപ്പെടുത്തി.

National College Management Committee elected office bearers

Next TV

Top Stories