ദാഹമകറ്റാൻ; ജാതിയേരിയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

ദാഹമകറ്റാൻ; ജാതിയേരിയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിക്ക് തുടക്കമായി
May 4, 2026 11:31 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ജാതിയേരി വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ വിതരണോദ്ഘാടനം മഹല്ല് ഖാസി സയ്യിദ് ആറ്റക്കോയ തങ്ങൾ നിർവഹിച്ചു.

പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ലീഗ് കമ്മിറ്റി ഈ സംരംഭം ഏറ്റെടുത്ത് നടത്തുന്നത്. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് അഷ്റഫ് സി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

സി.സി ജാതിയേരി, വട്ടക്കണ്ടി സൂപി ഹാജി, വി.വി.കെ ജാതിയേരി, പുന്നോളി സൂപി ഹാജി എന്നിവർക്കൊപ്പം വാർഡ് മെമ്പർ മൈമൂനത്ത് എം.പി, പി.പി ജമീല എന്നിവരും സംസാരിച്ചു. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കപ്പനക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിന് മുഹമ്മദ് പുന്നോളി നന്ദി രേഖപ്പെടുത്തി.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് കമ്മിറ്റി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

Shihab Thangal drinking water project launched in Jatyeri

Next TV

Related Stories
നാദാപുരത്ത് നാലാം റൗണ്ടിൽ യുഡിഎഫ് ; അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ്

May 4, 2026 11:14 AM

നാദാപുരത്ത് നാലാം റൗണ്ടിൽ യുഡിഎഫ് ; അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ്

നാദാപുരത്ത് നാലാം റൗണ്ടിൽ യുഡിഎഫ് ; അഭിജിത്തിന് 3636 വോട്ടിൻ്റെ...

Read More >>
ആവേശപ്പോരാട്ടം; നാദാപുരത്ത് രണ്ടാം റൗണ്ട് പിന്നിടുമ്പോൾ കെ.എം അഭിജിത്തിന് ലീഡ്

May 4, 2026 10:11 AM

ആവേശപ്പോരാട്ടം; നാദാപുരത്ത് രണ്ടാം റൗണ്ട് പിന്നിടുമ്പോൾ കെ.എം അഭിജിത്തിന് ലീഡ്

നാദാപുരത്ത് രണ്ടാം റൗണ്ട് പിന്നിടുമ്പോൾ കെ.എം അഭിജിത്തിന്...

Read More >>
നാദാപുരം മാറും, അഭിജിത്തിന് വിജയ സാധ്യതയേറി

May 4, 2026 09:13 AM

നാദാപുരം മാറും, അഭിജിത്തിന് വിജയ സാധ്യതയേറി

നാദാപുരം മാറും, അഭിജിത്തിന് വിജയ സാധ്യത്തയേറി...

Read More >>
Top Stories










News Roundup