May 5, 2026 12:14 PM

നാദാപുരം: (truevisionnews.com) നിയോജക മണ്ഡലത്തിൽ വൻ വിജയം കൈവരിച്ച യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത്, വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനായി ഇന്ന് രണ്ടാം ഘട്ട പര്യടനം നടത്തും.

വൻ ഭൂരിപക്ഷം നൽകി പിന്തുണച്ച മണ്ഡലത്തിലെ ജനങ്ങളെ നേരിൽ കാണാനായി തുറന്ന വാഹനത്തിലാണ് അദ്ദേഹം വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം എടച്ചേരി, നാദാപുരം, തൂണേരി, ചെക്യാട്, വളയം, വാണിമേൽ എന്നീ പഞ്ചായത്തുകളിൽ അദ്ദേഹം സന്ദർശനം പൂർത്തിയാക്കിയിരുന്നു.

ഇന്ന് വൈകിട്ട് നാല് മണി മുതലാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുന്നത്. നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര എന്നീ പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാകും സ്ഥാനാർത്ഥിയുടെ ഇന്നത്തെ യാത്ര.

ചരിത്ര വിജയത്തിന് ശേഷം ജനങ്ങളിലേക്ക് നേരിട്ടെത്തി നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

Tour of four panchayats today to thank voters

Next TV

Top Stories










News Roundup