രക്ഷകരായി; വളയത്ത് കിണറ്റിൽ കുടുങ്ങിയ ഗൃഹനാഥനെ രക്ഷപ്പെടുത്തി നാദാപുരം ഫയർഫോഴ്സ്

രക്ഷകരായി; വളയത്ത് കിണറ്റിൽ കുടുങ്ങിയ ഗൃഹനാഥനെ രക്ഷപ്പെടുത്തി നാദാപുരം ഫയർഫോഴ്സ്
May 4, 2026 01:46 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വളയത്ത് കിണർ ശുചീകരിക്കാനിറങ്ങി തിരികെ കയറാനാകാതെ കുടുങ്ങിയ അമ്പതുകാരനെ നാദാപുരം ഫയർഫോഴ്സ് സംഘം സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.

വളയം നിരവുമ്മൽ നടുപ്പറമ്പത്ത് ജയരാജനാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ കിണർ വൃത്തിയാക്കാനായി ഇറങ്ങിയ ഇയാൾ ഉച്ചയോടെ ജോലി പൂർത്തിയാക്കി തിരികെ കയറാൻ ശ്രമിച്ചെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സാധിച്ചില്ല.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തുകയായിരുന്നു. കിണറ്റിൽ കുടുങ്ങിയ ജയരാജനെ നെറ്റ് ഉപയോഗിച്ച് സാഹസികമായാണ് ഉദ്യോഗസ്ഥർ പുറത്തെടുത്തത്.

സ്റ്റേഷൻ ഓഫീസർ എസ്. വരുൺ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Nadapuram Fire Force bravely rescues man trapped in well in Valayam

Next TV

Related Stories
വോട്ടുകൾ അസാധുവാകുന്നു; നാദാപുരത്ത് ഹോം വോട്ടിംഗ് സംവിധാനത്തിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം

May 4, 2026 01:22 PM

വോട്ടുകൾ അസാധുവാകുന്നു; നാദാപുരത്ത് ഹോം വോട്ടിംഗ് സംവിധാനത്തിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം

നാദാപുരത്ത് ഹോം വോട്ടിംഗ് സംവിധാനത്തിൽ ഗുരുതര വീഴ്ചയെന്ന്...

Read More >>
ദാഹമകറ്റാൻ; ജാതിയേരിയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

May 4, 2026 11:31 AM

ദാഹമകറ്റാൻ; ജാതിയേരിയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

ജാതിയേരിയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിക്ക്...

Read More >>
Top Stories










News Roundup