നാദാപുരം : ( https://nadapuram.truevisionnews.com/ ) ജോലിക്ക് പോകാൻ ഇറങ്ങവെ സ്വകാര്യ ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ മരിച്ചു. ജാതിയേരിയിലെ കുറ്റിയിൽ സുനിൽകുമാർ (44) ആണ് മരിച്ചത്.
വടകര - തൊട്ടിൽപ്പാലം റൂട്ടിലെ വിവിധ സ്വകാര്യ ബസുകളിൽ ക്ലീനറായി ജോലി ചെയ്ത് വരികയാണ്.
മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പരേതനായ കേളപ്പൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: ഷാലിനി. മകൻ : അലൻദേവ്. സഹോദരങ്ങൾ: ഉഷ, സുജാത, നിഷ.
Bus employee collapses and dies of heart attack










































