നാദാപുരം: (nadapuram.truevisionnews.com) സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ പ്രണവം ഗ്രന്ഥശാല സംഘടിപ്പിക്കുന്ന 'വായനക്കളരി' സമ്മർ ക്യാമ്പിന് തുടക്കമായി.
ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് നിർവ്വഹിച്ചു. വായനയും സർഗ്ഗാത്മകതയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വളയം പഞ്ചായത്തംഗം എം. നികേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. ജിജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രണവം ക്ലബ് സെക്രട്ടറി പി. സിഷാജി, ടിന്റു ടീച്ചർ, മോളി ജയേഷ്, ഭവ്യ സുനിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വനിതാ വേദി സെക്രട്ടറി ടി. ലിജി നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
'Vayanakalari' summer camp begins











































