നാദാപുരം: (nadapuram.truevisionnews.com) അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ സിഐടിയു നാദാപുരം ഏരിയാ കമ്മിറ്റി തൂണേരി പ്രോജ ക്റ്റിൽനിന്നും വിരമിച്ച എട്ട് അങ്കണവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനം കല്ലാച്ചി ടി പി കണാരൻ സസ്മാരക ഹാളിൽ സിഐടിയു ഏരിയാ സെക്രട്ടറി ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഏരിയാ പ്രസിഡൻ്റ് പി കെ രജിലയുടെ അധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി എം ഗീത, വി പി ബിന്ദു വാണിമേൽ, എം ഗീത, കെ പി ലളിത, ഒ പി റീത്ത, സി ദീപ, കെ പി ഉഷ, എം റീന എന്നിവർ സംസാരിച്ചു. പി രമ സ്വാഗതവും സി പി പവിജ നന്ദിയും പറഞ്ഞു.
'Conference'; A heartfelt farewell was given to Anganwadi workers











































