നാദാപുരത്ത് ബസ് സ്കൂട്ടറിലിടിച്ച് അപകടം; യുവതിക്ക് ഗുരുതര പരിക്ക്

നാദാപുരത്ത് ബസ് സ്കൂട്ടറിലിടിച്ച് അപകടം; യുവതിക്ക് ഗുരുതര പരിക്ക്
May 8, 2026 03:32 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കസ്തൂരിക്കുളം പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ഇയ്യങ്കോട് സ്വദേശിയായ മീത്തലെ രയരോത്ത്‌ ശബനക്കാണ് പരിക്കേറ്റത്.

കല്ലാച്ചി ഭാഗത്തുനിന്നും തുണേരിയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ, അതേ ദിശയിൽ നിന്നെത്തിയ KL18Y5861 എന്ന നമ്പർ രജിസ്ട്രേഷനുള്ള ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ താടിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ 28-ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അമിതവേഗതയിലും അശ്രദ്ധമായും ബസ് ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Bus hits scooter in Nadapuram, accident

Next TV

Related Stories
മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ ആദരിച്ചു

May 8, 2026 12:13 PM

മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ ആദരിച്ചു

മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവിനെ...

Read More >>
Top Stories