'യുഡിഎഫിനെ നയിച്ച സതീശൻ കേരളത്തെ നയിക്കട്ടെ'; കുണ്ടുങ്കരയിൽ പന്തംകൊളുത്തി യുഡിഎഫ് അനുഭാവികൾ; വി.ഡി സതീശന് ഐക്യദാർഢ്യം

'യുഡിഎഫിനെ നയിച്ച സതീശൻ കേരളത്തെ നയിക്കട്ടെ'; കുണ്ടുങ്കരയിൽ പന്തംകൊളുത്തി യുഡിഎഫ് അനുഭാവികൾ; വി.ഡി സതീശന് ഐക്യദാർഢ്യം
May 8, 2026 05:34 PM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) "യുഡിഎഫിനെ നയിച്ച വി.ഡി. സതീശൻ തന്നെ കേരളത്തെ നയിക്കട്ടെ" എന്ന മുദ്രാവാക്യമുയർത്തി വളയം കുണ്ടുങ്കരയിൽ യുഡിഎഫ് പ്രവർത്തകരുടെ പന്തംകൊളുത്തി പ്രകടനം.

വരും നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയായി വരണമെന്ന പ്രവർത്തകരുടെ ആഗ്രഹവും ജനവികാരവും പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധം. അമ്പതിലധികം വരുന്ന യുഡിഎഫ് അനുഭാവികൾ അണിനിരന്ന പ്രകടനം കുണ്ടുങ്കര ടൗണിൽ ആവേശം വിതറി.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ നടത്തുന്ന ഇടപെടലുകൾക്കും പോരാട്ടങ്ങൾക്കും വലിയ പിന്തുണയാണ് കുണ്ടുങ്കരയിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്.

പ്രകടനത്തിന് മഹമൂദ് എം.പി, അമ്മദ് കെ.വി, സകരിയ എം.പി, മഹമൂദ് കാവ്, ലത്തീഫ് ഇ.കെ, റഷീദ് എം.പി, ഷൗക്കത്ത് പി തുടങ്ങിയ യുഡിഎഫ് നേതാക്കളും പ്രവർത്തകരും നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.


UDF supporters light torches in Kundungara

Next TV

Related Stories
Top Stories