കല്ലാച്ചി: (nadapuram.truevisionnews.com) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും (NIELIT), സബ്-റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസ് തിരുവനന്തപുരം, ഐ.എച്ച്.ആർ.ഡി (IHRD) കല്ലാച്ചി CAS കാമ്പസും സംയുക്തമായി സംഘടിപ്പിച്ച 'മെഗാ ജോബ് ഫെയർ 2026' വിജയകരമായി നടന്നു.
മെയ് 10-ന് നടന്ന മേളയിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് വിവിധ കമ്പനികളിലായി അഭിമുഖത്തിന് എത്തിയത്. ഐ.എച്ച്.ആർ.ഡി കാസ് നാദാപുരം പ്രിൻസിപ്പൽ പ്രൊഫ. ഒ.വി. അശോകൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ നീലിറ്റ് സയന്റിസ്റ്റ് ശ്രീ. രാജേഷ് എം അധ്യക്ഷത വഹിച്ചു.
നീലിറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജയരാജ് യു കിടാബ് നിലവിളക്ക് കൊളുത്തി മേള ഉദ്ഘാടനം ചെയ്യുകയും ഉദ്ഘാടന പ്രസംഗം നടത്തുകയും ചെയ്തു. നീലിറ്റിലെ ശ്രീ. മനോജ് കുമാർ എം.കെ, വിവിധ കമ്പനി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽമാരായ ശ്രീമതി. ദീപ എം കുരുവിള, ശ്രീ. സജിത് പി, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. എ.കെ. രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. നീലിറ്റിലെ ശ്രീ. ശ്രീജീഷ് എസ്.ജി നന്ദി രേഖപ്പെടുത്തി.
The fair jointly organized by NEELIT and IHRD was remarkable.










































