കോടഞ്ചേരി കൈരളി ഗ്രന്ഥാലയത്തിൽ ബാലവേദി വായനക്കളരി സംഘടിപ്പിച്ചു

കോടഞ്ചേരി കൈരളി ഗ്രന്ഥാലയത്തിൽ ബാലവേദി വായനക്കളരി സംഘടിപ്പിച്ചു
May 13, 2026 11:07 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കോടഞ്ചേരി കൈരളി ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വായനക്കളരി സംഘടിപ്പിച്ചു. വായനയുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി പി.എം. നാണു ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാലയം പ്രസിഡന്റ് സുരേഷ് കൊയമ്പ്രത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സി.എച്ച്. പ്രദീപൻ ആശംസകൾ നേർന്ന് സംസാരിച്ചു. ലൈബ്രറി സെക്രട്ടറി വി.വി. അശോകൻ സ്വാഗതം ആശംസിച്ച ചടങ്ങിന് കെ. സൗമ്യ നന്ദി രേഖപ്പെടുത്തി.

അവധിക്കാലത്ത് കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സംഘടിപ്പിച്ച ഈ കളരിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

Readings were organized.

Next TV

Related Stories
യുവതിക്ക് പരിക്ക്; നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു

May 13, 2026 11:45 AM

യുവതിക്ക് പരിക്ക്; നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു

നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക്...

Read More >>
Top Stories










News Roundup