May 13, 2026 11:45 AM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് ജോലിസ്ഥലത്ത് വെച്ച് പാമ്പുകടിയേറ്റു. കക്കട്ട് സ്വദേശിനിയായ സിന്ധുവിനാണ് (41) പാമ്പിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

ചൊവ്വാഴ്ച പകൽ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വാഷ് ബേസിനിൽ കൈ കഴുകുന്നതിനിടെയാണ് സിന്ധുവിന്റെ കൈയിൽ പാമ്പ് കടിച്ചത്.

അപകടം നടന്ന ഉടൻ തന്നെ ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നിലവിൽ ഇവർ വടകരയിൽ ചികിത്സയിൽ തുടരുകയാണ്.

An employee of a commercial establishment in Nadapuram was bitten by a snake.

Next TV

Top Stories










News Roundup