നാദാപുരം: (nadapuram.truevisionnews.com) പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പുതിയ വളണ്ടിയർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലിയേറ്റീവ് രംഗത്തെ സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങ് ഡോ. കെ.പി. സുപ്പി ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് കെയർ ചെയർമാൻ കെ. ഹേമചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കിപ്പ് ട്രെയിനർ പി. അബ്ദുള്ള വളണ്ടിയർമാർക്ക് ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനവും നൽകി. ചടങ്ങിൽ കൺവീനർ എ. റഹിം, ജാഫർ വാണിമേൽ, സി.കെ. ജമീല, വി.കെ. അഷ്റഫ്, സയീദ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു.
ആർ.വി. രാജൻ, എ. ഷീബമോൾ, പി.കെ. മുഹമ്മദ് കുഞ്ഞ്, കെ.കെ. നവാസ്, എ.കെ. ഫൗസിയ, സെക്കീന ഹൈദർ, സി.എച്ച്. മൊയ്‌തു എന്നിവരും പരിപാടിയുടെ ഭാഗമായി. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരിലേക്ക് കൂടുതൽ കരുതലോടെ എത്താൻ പുതിയ വളണ്ടിയർമാരെ സജ്ജരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.
Training provided to palliative volunteers in Nadapuram-new









































