അഴുക്കുചാലായി അങ്കണവാടി തോട്; ശുചീകരണം മുടങ്ങിയതോടെ എടച്ചേരിയിൽ രോഗഭീതി

അഴുക്കുചാലായി അങ്കണവാടി തോട്; ശുചീകരണം മുടങ്ങിയതോടെ എടച്ചേരിയിൽ രോഗഭീതി
May 15, 2026 02:11 PM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com) മഴക്കാലപൂർവ്വ ശുചീകരണം കടലാസിൽ ഒതുങ്ങിയതോടെ പുതിയങ്ങാടി പൊന്നാറത്ത് താഴ അങ്കണവാടിക്ക് സമീപത്തെ തോട് മാലിന്യക്കൂമ്പാരമായി മാറുന്നു.

മഴ ശക്തമായതോടെ എടച്ചേരി അങ്ങാടിയിൽ നിന്നും പരിസരങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഒഴുകിയെത്തി ഈ തോട്ടിൽ അടിഞ്ഞുകൂടുകയാണ്. മാലിന്യം കെട്ടിക്കിടന്ന് തോട് അടഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.

തോട്ടിലെ മലിനജലം പരിസരത്തെ കിണറുകളിലേക്ക് ഇറങ്ങുന്നത് കുടിവെള്ള സ്രോതസ്സുകളെയും ബാധിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമായതോടെ അങ്കണവാടിയിലെ കുട്ടികളും രക്ഷിതാക്കളും പകർച്ചവ്യാധി ഭീഷണിയിലാണ്.

ഹരിതകർമ്മസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ടെങ്കിലും, പൊതുസ്ഥലങ്ങളിലും തോട്ടിലും മാലിന്യം തള്ളുന്നവർക്ക് കുറവില്ല. ഇത്തരത്തിൽ നിയമം ലംഘിച്ച് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും തോട് അടിയന്തരമായി ശുചീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പ്രദേശത്തെ ആരോഗ്യഭീഷണി ഒഴിവാക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

Disease scare in Edacherry as canal cleaning stalled

Next TV

Related Stories
യാത്രാ ദുരിതം; അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു

May 15, 2026 02:38 PM

യാത്രാ ദുരിതം; അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു

അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു...

Read More >>
കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 15, 2026 01:01 PM

കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories