യുവജനരോഷം; നാദാപുരത്ത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധം

യുവജനരോഷം; നാദാപുരത്ത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധം
May 16, 2026 11:25 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിനെതിരെ നാദാപുരത്ത് യുവജന പ്രതിഷേധമിരമ്പി. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ധനവില വർധനവിനെതിരെ കല്ലാച്ചിയിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.

സാധാരണക്കാരുടെ കുടുംബ ബജറ്റ് തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കനത്ത മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു യുവാക്കൾ തെരുവിലിറങ്ങിയത്.

പ്രതിഷേധ പ്രകടനത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി. രാഹുൽ രാജ്, പ്രസിഡന്റ് എ. കെ. ബിജിത്ത് എന്നിവർ മുന്നിൽ നിന്ന് നേതൃത്വം നൽകി. ബ്ലോക്ക് ട്രഷറർ സി. അഷിൽ, നേതാക്കളായ എൻ. കെ. മിഥുൻ, എം. ശരത്, കെ. ലിജിന, ടി. ശ്രീമേഷ് എന്നിവരും പ്രകടനത്തിൽ പങ്കെടുത്തു.

വരും ദിവസങ്ങളിലും ഇന്ധനക്കൊള്ളയ്ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

Protest in Nadapuram against fuel theft

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ഇനി ജനങ്ങൾക്ക് സ്വന്തം

May 16, 2026 12:31 PM

കാത്തിരിപ്പിന് വിരാമം; പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ഇനി ജനങ്ങൾക്ക് സ്വന്തം

പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ഇനി ജനങ്ങൾക്ക്...

Read More >>
എ പ്ലസ് പ്രവാഹം; എസ്എസ്എൽസിയിൽ മികച്ച വിജയവുമായി നാദാപുരം ഉപജില്ലയിലെ പൊതുവിദ്യാലയങ്ങൾ

May 16, 2026 10:51 AM

എ പ്ലസ് പ്രവാഹം; എസ്എസ്എൽസിയിൽ മികച്ച വിജയവുമായി നാദാപുരം ഉപജില്ലയിലെ പൊതുവിദ്യാലയങ്ങൾ

എസ്.എസ്.എൽ.സിയിൽ മികച്ച വിജയവുമായി നാദാപുരം ഉപജില്ലയിലെ...

Read More >>
യാത്രാ ദുരിതം; അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു

May 15, 2026 02:38 PM

യാത്രാ ദുരിതം; അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു

അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു...

Read More >>
Top Stories

News Roundup

GCC News