വളയം ശ്രീ പരദേവതാ ക്ഷേത്രത്തിൽ സപ്താഹ യജ്ഞം; പഴയിടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും

വളയം ശ്രീ പരദേവതാ ക്ഷേത്രത്തിൽ സപ്താഹ യജ്ഞം; പഴയിടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും
May 16, 2026 12:47 PM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) വളയം ശ്രീ പരദേവതാ ക്ഷേത്രത്തിൽ 2026 മെയ് 17 മുതൽ മെയ് 24 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്നു. യജ്ഞാചാര്യൻ പഴയിടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ ക്ഷേത്രാങ്കണത്തിൽ പുരോഗമിക്കുന്നത്.

ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സുകുമാരൻ നമ്പൂതിരി ചടങ്ങുകൾക്ക് ആശംസകൾ നേർന്നു. സപ്താഹ യജ്ഞത്തോട് അനുബന്ധിച്ച് മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്തു.

പ്രസാദമൂട്ടിന് ആവശ്യമായ വസ്തുക്കൾ കലവറ നിറക്കാൻ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ സമർപ്പിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. യജ്ഞത്തിന്റെ രണ്ടാം ദിവസമായ മെയ് 19 ചൊവ്വാഴ്ച രാവിലെ വിഷ്ണുസഹസ്രനാമജപത്തോടെ ചടങ്ങുകൾ ആരംഭിക്കും.

തുടർന്ന് ഭാഗവതപാരായണം, വ്യാഖ്യാനം, പൂജ എന്നിവ നടക്കും. കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പൃഥുചരിതം, പുരഞ്ജനോപാഖ്യാനം, ഋഷഭചരിതം, ഭരതചരിതം എന്നിവയാണ് അന്നേദിവസത്തെ പാരായണഭാഗങ്ങൾ.

കൂവളം പ്രധാന പുഷ്പമായും കടുംപായസം പ്രധാന നിവേദ്യമായും സമർപ്പിക്കുന്ന ഈ ദിവസം വൈകിട്ട് നാമജപപ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രഭാത ഭക്ഷണം രാഘവൻ അടിയോടി അമ്പാടി, താഴെ ഇളംചാത്തോൽ കൃഷ്ണകുമാർ എന്നിവരും, പ്രസാദമൂട്ട് രാജേഷ് പി.പി (സോപാനം), ചന്ദ്രൻ മാസ്റ്റർ കുറ്റിക്കാട്ടിൽ എന്നിവരും, വൈകുന്നേരത്തെ ചായ ആർ.പി ബാലൻ, രാജൻ വി.കെ എന്നിവരും സമർപ്പിക്കും.

മൂന്നാം ദിവസമായ മെയ് 20 ബുധനാഴ്ച രാവിലെ വിഷ്ണുസഹസ്രനാമജപത്തെ തുടർന്ന് ഭാഗവതപാരായണം, വ്യാഖ്യാനം, പൂജ എന്നിവ നടക്കും. ഭൂഗോളവർണ്ണന, അജാമിളോപാഖ്യാനം, വൃത്രാസുരന്റെ ചരിത്രം, ചിത്രകേതുപാഖ്യാനം, നരസിംഹാവതാരം എന്നിവയാണ് പാരായണം ചെയ്യുന്നത്. തെച്ചിപ്പൂവ്, ചെമ്പരത്തിപ്പൂവ് എന്നിവ പ്രധാന പുഷ്പങ്ങളായും പാനകം, പാൽപ്പായസം എന്നിവ പ്രധാന നിവേദ്യങ്ങളായും സമർപ്പിക്കും.

ഉച്ചയ്ക്ക് ശേഷം പാരായണവും വ്യാഖ്യാനവും തുടരുന്നതിനൊപ്പം വൈകിട്ട് നാമജപപ്രദക്ഷിണവും നടക്കും. കൃഷ്ണപ്രിയ കിഴക്കെപറമ്പത്ത്, വിജയലക്ഷമി കത്രികവീട്ടിൽ എന്നിവർ പ്രഭാത ഭക്ഷണവും, ആദർശ് കുനിയിൽ, ടി.കെ.ബി അടിയോടി എന്നിവർ പ്രസാദമൂട്ടും, ശശി വി.കെ, തങ്കമണി ഇളമ്പിലാച്ചേരി എന്നിവർ വൈകുന്നേരത്തെ ചായയും നൽകും.

നാലാം ദിവസമായ മെയ് 21 വ്യാഴാഴ്ച രാവിലെ വിഷ്ണുസഹസ്രനാമജപവും തുടർന്ന് ഭാഗവതപാരായണവും പൂജയും നടക്കും. ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, കൂർമ്മാവതാരം, വാമനാവതാരം, മത്സ്യാവതാരം, ശ്രീരാമാവതാരം, പരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം എന്നിവയാണ് അന്നത്തെ പാരായണഭാഗങ്ങൾ.

തെച്ചിപ്പൂവ്, ശംഖുപുഷ്പം, മന്ദാരം, തുളസി, താമര എന്നിവ പ്രധാന പുഷ്പങ്ങളായും തൃമധുരം, കദളിപ്പഴം, നെയ്പായസം, അവൽകുഴച്ചത്, പാൽ, വെണ്ണ, പാൽപ്പായസം എന്നിവ പ്രധാന നിവേദ്യങ്ങളായും സമർപ്പിക്കും.

ഉച്ചയ്ക്ക് ശേഷം ശ്രീകൃഷ്ണാവതാര പാരായണവും വ്യാഖ്യാനവും വൈകിട്ട് നാമജപപ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രഭാവതി ഗോകുലം & ഗീത കോട്ടാരത്തിൽ, സുഭാഷിണി ആലാക്കണ്ടിയിൽ & ജയലക്ഷ്മി നരിപ്പുതിയോട്ടിൽ എന്നിവർ പ്രഭാത ഭക്ഷണവും, ഷീജ നരിപ്പുതിയോട്ടിൽ & ഫാമിലി, പുത്തോളികുനിയിൽ കുഞ്ഞിരാമൻ എന്നിവർ പ്രസാദമൂട്ടും, കൃഷ്ണവേണി കിഴക്കേപറമ്പത്ത്, പത്മാവതി വി.കെ എന്നിവർ വൈകുന്നേരത്തെ ചായയും സമർപ്പിക്കും.

അഞ്ചാം ദിവസമായ മെയ് 22 വെള്ളിയാഴ്ച രാവിലെ വിഷ്ണുസഹസ്രനാമജപവും ഭാഗവതപാരായണവും പൂജയും നടക്കും. പൂതനാമോക്ഷം, ശ്രീകൃഷ്ണലീല, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, ഉദ്ധവദൗത്യം, രുക്മിണീസ്വയംവരം എന്നിവയാണ് പാരായണം ചെയ്യുന്നത്.

വിവിധയിനം പുഷ്പങ്ങളും പായസം, മധുരപലഹാരങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ പ്രധാന നിവേദ്യങ്ങളായും സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷം രുക്മിണീസ്വയംവരം പാരായണവും വ്യാഖ്യാനവും നടക്കും.

വൈകിട്ട് അഞ്ച് മണിക്ക് വളയം ശ്രീ ചെക്കോറ്റ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വളയം ശ്രീ പരദേവതാ ക്ഷേത്രത്തിൽ സമാപിക്കുന്ന രുക്മിണീസ്വയംവര ഘോഷയാത്ര ഉണ്ടായിരിക്കും.

തുടർന്ന് നാമജപപ്രദക്ഷിണവും നടക്കും. ബിന്ദു ദിനേശൻ പുലപ്പാടി & ഷീന ദീപക് നവത്താംകണ്ടി, രജിഷ രജിത്ത് കൊട്ടാരത്തിൽ എന്നിവർ പ്രഭാത ഭക്ഷണവും, രാധാമണി ടീച്ചർ & ഫാമിലി രുക്മിണീസ്വയംവര സദ്യയും, കുഞ്ഞികണ്ണൻ കുറ്റിക്കാട്ടിൽ, ലീലാമ്മ ചത്തോത്ത്, mini ജയചന്ദ്രൻ സരോവരം എന്നിവർ വൈകുന്നേരത്തെ ചായയും നൽകും.




യജ്ഞത്തിന്റെ സമാപന ദിവസമായ ഏഴാം ദിവസം മെയ് 24 ഞായറാഴ്ച രാവിലെ വിഷ്ണുസഹസ്രനാമജപത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ഭാഗവതപാരായണത്തിൽ ഉദ്ധവോപദേശം, പരീക്ഷിത്തിന്റെ മുക്തി, മാർക്കണ്ഡേയ ചരിതം, ഭാഗവതസംഗ്രഹം, ഭാഗവത സമർപ്പണം എന്നിവയാണ് പാരായണം ചെയ്യുന്നത്. നന്ദ്യാർവട്ടപൂവ് പ്രധാന പുഷ്പമായും തേൻ പ്രധാന നിവേദ്യമായും സമർപ്പിക്കും. രാവിലെ പത്ത് മണിക്ക് സ്വർഗ്ഗാരോഹണവും പതിനൊന്നരയ്ക്ക് കലശാഭിഷേകവും നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ ഭാഗവതസപ്താഹയജ്ഞ സമാപന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് യജ്ഞപ്രസാദവിതരണവും ആചാര്യ ദക്ഷിണ സമർപ്പണവും നടക്കും. പൂവ്വംവയൽ ഗോകുൽ നിവാസിലെ ഗോപാലൻ നായരാണ് ആചാര്യ ദക്ഷിണ സമർപ്പണവും സമാപന സദ്യയും സമർപ്പിക്കുന്നത്. രാജൻ മാസ്റ്റർ ചൂര്യന്റെവിട, ആശാദേവി കൊട്ടാരപ്പറമ്പത്ത് എന്നിവർ അന്നേദിവസത്തെ പ്രഭാത ഭക്ഷണം സമർപ്പിക്കും.

Srimad Bhagavata Saptaha Yajna performed with devotion in Valayam

Next TV

Related Stories
ഫോൺ നമ്പർ തരാത്തതിന് പകപോക്കൽ; വളയത്ത് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

May 16, 2026 01:45 PM

ഫോൺ നമ്പർ തരാത്തതിന് പകപോക്കൽ; വളയത്ത് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

വളയത്ത് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു...

Read More >>
നാദാപുരത്ത് ആവേശക്കടൽ; വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി

May 16, 2026 01:11 PM

നാദാപുരത്ത് ആവേശക്കടൽ; വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് കെഎംസിസി നാദാപുരം മണ്ഡലം...

Read More >>
കാത്തിരിപ്പിന് വിരാമം; പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ഇനി ജനങ്ങൾക്ക് സ്വന്തം

May 16, 2026 12:31 PM

കാത്തിരിപ്പിന് വിരാമം; പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ഇനി ജനങ്ങൾക്ക് സ്വന്തം

പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ഇനി ജനങ്ങൾക്ക്...

Read More >>
Top Stories










News Roundup






GCC News