നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.
കൊടിയൂറ കുട്ടിക്കടവത്ത് വീട്ടിൽ ആദിത്യ (23) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മെയ് 12-ാം തീയതി വൈകുന്നേരം 5.30 ഓടെ വയൽപീടികയിലാണ് അപകടം നടന്നത്. ആദിത്യ കല്ലാച്ചി ഭാഗത്തുനിന്നും വാണിമേലിലേക്ക് തൻ്റെ സ്കൂട്ടറിൽ (KL-18-T-5733) യാത്ര ചെയ്യുകയായിരുന്നു.
ഇതേ ദിശയിൽ നിന്നും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി അമിതവേഗതയിൽ ഓടിച്ചു വന്ന കെ.എൽ-18-എബി-4178 നമ്പർ ഓട്ടോറിക്ഷ, സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ആദിത്യയുടെ ഇരു കാൽമുട്ടുകൾക്കും നടുവിനും പരിക്കേറ്റു. അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനം ഓടിച്ച് പരിക്കേൽപ്പിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Accident: Autorickshaw hits scooter in Vayalpeedia










































