May 25, 2026 09:23 AM

#Latest News #Nadapuram #Extensive excavation #Kinambara Hill

നാദാപുരം: (nadapuram.truevisionnews.com) വിഷ്ണുമംഗലം ഗവൺമെന്റ് കോളേജിന് സമീപത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് വൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് സിപിഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ പ്രദേശത്ത് വ്യാപകമായി മണ്ണെടുക്കുന്നത് കടുത്ത പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുന്നുണ്ടെന്നും ഇത്തരം നടപടികൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി കുമാരൻ, വി പി കുഞ്ഞികൃഷ്ണൻ, എ ദിലീപ് കുമാർ, പി പി ബാലകൃഷ്ണൻ, സി രാജൻ, എ കെ ബിജിത്ത്, ടി പി രാജൻ, വി പി കുഞ്ഞിരാമൻ, പി അനിൽ കുമാർ, പി പി ഷഹറാസ്, കെ പ്രജിൽ, കെ കെ അശ്വന്ത്, കെ വി രാജേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

CONTENT HIGHLIGHTS:- Soil excavation at Kinambara Hill should be stopped: CPI(M)

#Latest News #Nadapuram #Extensive excavation #Kinambara Hill

Next TV

Top Stories










News Roundup






Entertainment News