#News #Iringannur News #Vayana kalari
ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com) കുട്ടികളിൽ പുസ്തകങ്ങളോടും അറിവിനോടും ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങണ്ണൂർ നവയുഗ കലാകായിക സമിതി ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനക്കളരി സംഘടിപ്പിച്ചു. മെയ് 24-ന് ഗ്രന്ഥാലയ ഹാളിൽ വെച്ച് നടന്ന ക്യാമ്പ് വാർഡ് മെമ്പർ എ. ഡാനിയ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ യുഗത്തിൽ പുതിയ തലമുറയിൽ വായനാസംസ്കാരം സജീവമാക്കി നിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അവർ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ക്യാമ്പിൽ 'വായനയുടെ പുതിയ ലോകങ്ങൾ' എന്ന വിഷയത്തിൽ അഭിഷേക് പി.കെ ക്ലാസ്സ് കൈകാര്യം ചെയ്തു. പുസ്തകങ്ങളെ എങ്ങനെ അടുത്തറിയണം, മികച്ച വായനാനുഭവങ്ങൾ എങ്ങനെ സ്വന്തമാക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മേഖലയിലെ നിരവധി വിദ്യാർത്ഥികളാണ് ക്യാമ്പിൽ സജീവമായി പങ്കെടുത്തത്.
ഗ്രന്ഥാലയം പ്രസിഡന്റ് പി.എസ്. പ്രണവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. നാണു മുഖ്യാതിഥിയായിരുന്നു. ലൈബ്രറി സെക്രട്ടറി എൻ.എ. നവനീത് സ്വാഗതവും കെ. സജേഷ് വിഷയാവതരണവും നടത്തി. ചടങ്ങിന് കെ. ബിനീഷ് നന്ദി രേഖപ്പെടുത്തി.
Content Highlights:- Iringannoor Navyuga Art and Cultural Committee and Library organized a reading workshop











































