പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി തർക്കം; യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു
adimage

പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി തർക്കം; യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി തർക്കം; യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു adimage adimage
2026-05-25T17:22:00 | By Krishnapriya S R
#Latest News #Purameri #Police case

പുറമേരി: (nadapuram.truevisionnews.com) പണം കാണാതായത് സംബന്ധിച്ച ആരോപണത്തെച്ചൊല്ലി യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

പുറമേരി പെരുമുണ്ടശ്ശേരി തെക്കേക്കറുവണ്ടിയിൽ വീട്ടിൽ ശ്രീജിത്തിനാണ് (45) മർദ്ദനമേറ്റത്. കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി ഏഴരയോടെ പെരുമുണ്ടശ്ശേരി പാറക്കെട്ടിൽ എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം.

ബന്ധുവിന്റെ വീട്ടിലേക്ക് അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന ശ്രീജിത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ചെട്ട്യൻ വീട്ടിൽ താഴെക്കുനി ബാബു , ചെട്ട്യൻ വീട്ടിൽ താഴെക്കുനി സരുൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

പണം കാണാതായതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉന്നയിച്ച് വഴിയിൽവെച്ച് തടഞ്ഞുനിർത്തിയ ഒന്നും രണ്ടും പ്രതികൾ ചേർന്ന് ശ്രീജിത്തിനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് അമ്മ ജാനു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരിക്കേറ്റ ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ജാനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: content highlights:- Controversy over alleged missing money in foreign currency exchange

#Latest News #Purameri #Police case

adimage

Next TV

adimage
Related Stories
ശിലാസ്ഥാപനം സ്വാഗത സംഘമായി; എടച്ചേരിയിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഫിസിയോതെറാപ്പി സെന്റർ വരുന്നു

Jul 21, 2026 03:37 PM

ശിലാസ്ഥാപനം സ്വാഗത സംഘമായി; എടച്ചേരിയിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഫിസിയോതെറാപ്പി സെന്റർ വരുന്നു

എടച്ചേരി നോർത്തിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിന്റെ ശിലാസ്ഥാപനം ഓഗസ്റ്റ് 17-ന് പാണക്കാട് റഷീദലി തങ്ങൾ...

Read More >>
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ.എസ്.കെ.ടി.യു

Jul 21, 2026 12:03 PM

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ.എസ്.കെ.ടി.യു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതായി കെ.എസ്.കെ.ടി.യു എടച്ചേരി മേഖലാ സമ്മേളനം. കാക്കന്നൂരിൽ നടന്ന യോഗം ശക്തമായ...

Read More >>
വേദനകളോട് വിട; ആശ്വാസമായി ക്യൂകെയർ

Jul 21, 2026 11:35 AM

വേദനകളോട് വിട; ആശ്വാസമായി ക്യൂകെയർ

കുറ്റ്യാടിയിൽ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ്, സുഖചികിത്സകൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ....

Read More >>
adimageadimage
കല്ലാച്ചി ടൗൺ നവീകരണം: അടിയന്തര യോഗം ഇന്ന് നാദാപുരം പഞ്ചായത്ത് ഓഫീസിൽ

Jul 21, 2026 10:35 AM

കല്ലാച്ചി ടൗൺ നവീകരണം: അടിയന്തര യോഗം ഇന്ന് നാദാപുരം പഞ്ചായത്ത് ഓഫീസിൽ

3 കോടി രൂപയുടെ കല്ലാച്ചി ടൗൺ നവീകരണ പദ്ധതി വേഗത്തിലാക്കാൻ നാദാപുരം പഞ്ചായത്ത് ഓഫീസിൽ ഇന്ന് 3 മണിക്ക് അടിയന്തര യോഗം. എം.എൽ.എയും ജനപ്രതിനിധികളും...

Read More >>
കുപ്രസിദ്ധ മോഷ്ടാക്കൾ! ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതികൾ റിമാൻഡിൽ

Jul 21, 2026 10:00 AM

കുപ്രസിദ്ധ മോഷ്ടാക്കൾ! ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതികൾ റിമാൻഡിൽ

ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ രണ്ട് അന്തർ സംസ്ഥാന പ്രതികളെ നാദാപുരം പോലീസ് കാസർകോട് വെച്ച് പിടികൂടി. 250 കേസുകളിൽ പ്രതിയായ...

Read More >>
വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുപി സ്വദേശിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല; രണ്ടാം ദിനവും തിരച്ചിൽ

Jul 21, 2026 09:29 AM

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുപി സ്വദേശിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല; രണ്ടാം ദിനവും തിരച്ചിൽ

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ ഉത്തർപ്രദേശ് സ്വദേശി നിഗം കുമാറിനെ കാണാതായി. ഫയർഫോഴ്സും സന്നദ്ധ സംഘങ്ങളും ചേർന്ന് രണ്ടാം ദിവസവും തിരച്ചിൽ....

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage