കുപ്രസിദ്ധ മോഷ്ടാക്കൾ! ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതികൾ റിമാൻഡിൽ
adimage

കുപ്രസിദ്ധ മോഷ്ടാക്കൾ! ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതികൾ റിമാൻഡിൽ

കുപ്രസിദ്ധ മോഷ്ടാക്കൾ! ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതികൾ റിമാൻഡിൽ adimage adimage
2026-07-21T10:00:00 | By Krishnapriya S R
#Latest News #Irinngannur #Nadapuram Police #Theft #Medical Shop

നാദാപുരം: (nadapuram.truevisionnews.com)  ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളെ നാദാപുരം പോലീസ് പിടികൂടി. കടമേരി സ്വദേശി എടച്ചേരി വീട്ടിൽ റിജാസ് (37), തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി നാരോള്ള പറമ്പത്ത് ഷിജു എന്ന ഷൈജു (44) എന്നിവരെയാണ് നാദാപുരം ഡിവൈ.എസ്.പി. കെ.ജി. പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്.

കാസർകോട് ഉപ്പളയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംബന്ധിച്ച് കാസർകോട് പോലീസിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്, കേസിൽ കർണാടക സ്വദേശിയായ അഷ്റഫിനെയും പിടികൂടാനുണ്ട്.

റിജാസ് സംസ്ഥാനത്തെ വിവിധ ജില്ലകളിലും കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായി ഏകദേശം 250-ഓളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് 22,000 രൂപ കവർന്നത്. ഇതിന് പിന്നാലെ മുങ്ങിയ പ്രതികൾ അമ്പലകുളങ്ങരയിലെ ഒരു ആക്രിക്കടയിൽ നിന്നും 1.67 ലക്ഷം രൂപയും കവർന്നു.

ആക്രിക്കടയിലെ മോഷണത്തിൽ ഷൈജുവിനും റിജാസിനും പുറമെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇരിങ്ങണ്ണൂർ മേഖലയിലെ മുഴുവൻ ബാങ്കുകളിലെയും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതികളെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാദാപുരം ഇൻസ്പെക്ടർ എ. അനിൽ, കുറ്റ്യാടി ഇൻസ്പെക്ടർ എം.പി. ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlight: Interstate Thieves Arrested for Irinngannur Medical Shop Theft Nadapuram Police-new

#Latest News #Irinngannur #Nadapuram Police #Theft #Medical Shop

adimage

Next TV

adimage
Related Stories
ശിലാസ്ഥാപനം സ്വാഗത സംഘമായി; എടച്ചേരിയിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഫിസിയോതെറാപ്പി സെന്റർ വരുന്നു

Jul 21, 2026 03:37 PM

ശിലാസ്ഥാപനം സ്വാഗത സംഘമായി; എടച്ചേരിയിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി ഫിസിയോതെറാപ്പി സെന്റർ വരുന്നു

എടച്ചേരി നോർത്തിൽ ഖത്തർ എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിന്റെ ശിലാസ്ഥാപനം ഓഗസ്റ്റ് 17-ന് പാണക്കാട് റഷീദലി തങ്ങൾ...

Read More >>
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ.എസ്.കെ.ടി.യു

Jul 21, 2026 12:03 PM

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ.എസ്.കെ.ടി.യു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതായി കെ.എസ്.കെ.ടി.യു എടച്ചേരി മേഖലാ സമ്മേളനം. കാക്കന്നൂരിൽ നടന്ന യോഗം ശക്തമായ...

Read More >>
വേദനകളോട് വിട; ആശ്വാസമായി ക്യൂകെയർ

Jul 21, 2026 11:35 AM

വേദനകളോട് വിട; ആശ്വാസമായി ക്യൂകെയർ

കുറ്റ്യാടിയിൽ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ്, സുഖചികിത്സകൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ....

Read More >>
adimageadimage
കല്ലാച്ചി ടൗൺ നവീകരണം: അടിയന്തര യോഗം ഇന്ന് നാദാപുരം പഞ്ചായത്ത് ഓഫീസിൽ

Jul 21, 2026 10:35 AM

കല്ലാച്ചി ടൗൺ നവീകരണം: അടിയന്തര യോഗം ഇന്ന് നാദാപുരം പഞ്ചായത്ത് ഓഫീസിൽ

3 കോടി രൂപയുടെ കല്ലാച്ചി ടൗൺ നവീകരണ പദ്ധതി വേഗത്തിലാക്കാൻ നാദാപുരം പഞ്ചായത്ത് ഓഫീസിൽ ഇന്ന് 3 മണിക്ക് അടിയന്തര യോഗം. എം.എൽ.എയും ജനപ്രതിനിധികളും...

Read More >>
വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുപി സ്വദേശിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല; രണ്ടാം ദിനവും തിരച്ചിൽ

Jul 21, 2026 09:29 AM

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുപി സ്വദേശിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല; രണ്ടാം ദിനവും തിരച്ചിൽ

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ ഉത്തർപ്രദേശ് സ്വദേശി നിഗം കുമാറിനെ കാണാതായി. ഫയർഫോഴ്സും സന്നദ്ധ സംഘങ്ങളും ചേർന്ന് രണ്ടാം ദിവസവും തിരച്ചിൽ....

Read More >>
വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കണം:കെ.എം.അഭിജിത്ത് എം.എൽ.എ

Jul 21, 2026 09:14 AM

വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കണം:കെ.എം.അഭിജിത്ത് എം.എൽ.എ

നാദാപുരം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ കെ.എം. അഭിജിത്ത്. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage