#Latest News #Vilangad #River Accident #Fire Force
വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കനത്ത ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ അതിഥിത്തൊഴിലാളിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജിതമായി തുടരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ വിഷ്ണുമംഗലം ബണ്ട് പരിസരം കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.
അപകടസ്ഥലത്തുനിന്ന് ഏകദേശം നാല് കിലോമീറ്ററോളം ദൂരത്തിൽ ഫയർഫോഴ്സും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞദിവസം സാധാരണക്കാർ കുളിക്കാനിറങ്ങാറുള്ള ഭാഗത്ത് അഞ്ചംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പെട്ടെന്നുണ്ടായ ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് മൂന്നുപേർ അപകടത്തിൽപ്പെടുകയായിരുന്നു.
ഇതിൽ രണ്ടുപേരെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയെങ്കിലും ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. പുഴയിൽ കനത്ത വെള്ളക്കെട്ടും ഒഴുക്കും തുടരുന്നത് തിരച്ചിലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അഗ്നിരക്ഷാസേനാംഗങ്ങളും പ്രദേശവാസികളും ജനപ്രതിനിധികളും ചേർന്നാണ് പുഴയിലുടനീളം വ്യാപക പരിശോധന നടത്തുന്നത്.
Content Highlight: Vilangad River Search Continues for Missing Migrant Worker Kerala





































.jpeg)







