#Nadapuram #Urban Bank #Entrepreneurship #Kudumbashree
നാദാപുരം: ( https://nadapuram.truevisionnews.com/ ) തദ്ദേശ മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നാദാപുരം സഹകരണ അർബൻ ബാങ്ക് പുതിയ സംരംഭകത്വ വികസന പദ്ധതിക്ക് തുടക്കം കുറിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ള സംഘങ്ങൾക്കും വ്യക്തികൾക്കും ബാങ്ക് വായ്പാ സൗകര്യം ലഭ്യമാക്കും.പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ഷാഹുൽ ഹമീദ് പരിശീലനത്തിന് നേതൃത്വം നൽകി.ചടങ്ങിൽ ബാങ്ക് ചെയർമാൻ എം.കെ. അഷ്റഫ് അധ്യക്ഷനായി. ഡയറക്ടർമാരായ എൻ.കെ. മൂസ മാസ്റ്റർ, സി.കെ. കുഞ്ഞാലി, വി.വി. ഫൗസിയ, താഹിറ ഒമ്പതുകണ്ടം, ചീഫ് അക്കൗണ്ടന്റ് രഞ്ജിനി അരൂർ എന്നിവർ സംസാരിച്ചു.
ജനറൽ മാനേജർ കെ.എൻ. അബ്ദുറഷീദ് സ്വാഗതവും സി.പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.പ്രാദേശികമായി ചെറുകിട സംരംഭങ്ങൾക്ക് ഊർജം നൽകുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
Content Highlight: Nadapuram Urban Bank Launches Entrepreneurship Development Scheme







































