അടിയൊഴുക്ക് ശക്തം; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും
adimage

അടിയൊഴുക്ക് ശക്തം; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും

അടിയൊഴുക്ക് ശക്തം; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും adimage adimage
2026-07-20T20:51:00 | By VIPIN P V
#Nadapuram #Vilangad River #Missing Person #UP Worker #Fire Force #KM Abhijith

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനായുള്ള തെരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. നാളെ രാവിലെ 7 മണിക്ക് തിരച്ചിൽ വീണ്ടും ആരംഭിക്കും. നാളെ 25 കിലോമീറ്റർ വരെ പുഴയിൽ പരിശോധന നടത്തുമെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ അരുൺ മോഹൻ അറിയിച്ചു.

ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുളിക്കാവ് ഭാഗത്ത് വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചംഗ സംഘമാണ് പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽ പെട്ടത്. ഇതിൽ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു.

ഉടൻ നാട്ടുകാർ ഓടിയെത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി നിഖം എന്ന യുവാവിനെ മാത്രമാണ് കണ്ടെത്താൻ കഴിയാത്തത്. പുഴയിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാൽ നിഖം ഒഴുകി പോകുകയായിരുന്നു. നാട്ടുകാരും നാദാപുരം ഫയർ ഫോഴ്സും ചേർന്ന് രാത്രി വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്ന് രാവിലെ തിരച്ചിൽ വീണ്ടും ആരംഭിച്ചു. കുളിക്കാവ് മുതൽ ഹനുമാൻ കുണ്ട് പാലത്തിനു സമീപം വരെ പുഴയുടെ ഇരുകരകളിലും അൻപതോളം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്കൂബ ടീമിന്റെയും സഹായത്തോടെയാണ് വ്യാപക തെരച്ചിൽ നടത്തിയത്.

എന്നാൽ വൈകുന്നേരമായിട്ടും യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നാദാപുരം എം.എൽ.എ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ വിഷ്ണുമംഗലം ബണ്ട് പരിസരം കേന്ദ്രീകരിച്ചാണ് ഇന്ന് അവസാനമായി തെരച്ചിൽ നടത്തിയത്.

പുഴയിലെ അടിയൊഴുക്ക് ശക്തമായി തുടരുന്നതിനാൽ തിരച്ചിൽ ദുഷ്കരമാണെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. സാധാരണ നാട്ടുകാർ കുളിക്കാൻ ഇറങ്ങുന്ന സ്ഥലത്താണ് യുവാക്കൾ ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Content Highlight: Search for UP Youth Missing in Nadapuram Vilangad River Called Off for Today

#Nadapuram #Vilangad River #Missing Person #UP Worker #Fire Force #KM Abhijith

adimage

Next TV

adimage
Related Stories
കുപ്രസിദ്ധ മോഷ്ടാക്കൾ! ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതികൾ റിമാൻഡിൽ

Jul 21, 2026 10:00 AM

കുപ്രസിദ്ധ മോഷ്ടാക്കൾ! ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതികൾ റിമാൻഡിൽ

ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ രണ്ട് അന്തർ സംസ്ഥാന പ്രതികളെ നാദാപുരം പോലീസ് കാസർകോട് വെച്ച് പിടികൂടി. 250 കേസുകളിൽ പ്രതിയായ...

Read More >>
വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുപി സ്വദേശിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല; രണ്ടാം ദിനവും തിരച്ചിൽ

Jul 21, 2026 09:29 AM

വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുപി സ്വദേശിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല; രണ്ടാം ദിനവും തിരച്ചിൽ

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ ഉത്തർപ്രദേശ് സ്വദേശി നിഗം കുമാറിനെ കാണാതായി. ഫയർഫോഴ്സും സന്നദ്ധ സംഘങ്ങളും ചേർന്ന് രണ്ടാം ദിവസവും തിരച്ചിൽ....

Read More >>
വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കണം:കെ.എം.അഭിജിത്ത് എം.എൽ.എ

Jul 21, 2026 09:14 AM

വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കണം:കെ.എം.അഭിജിത്ത് എം.എൽ.എ

നാദാപുരം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ കെ.എം. അഭിജിത്ത്. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും...

Read More >>
adimageadimage
തദ്ദേശീയ സംരംഭകർക്ക് കൈത്താങ്ങായി നാദാപുരം അർബൻ ബാങ്ക്; പുതിയ വായ്പാ പദ്ധതിക്ക് തുടക്കമായി

Jul 21, 2026 06:15 AM

തദ്ദേശീയ സംരംഭകർക്ക് കൈത്താങ്ങായി നാദാപുരം അർബൻ ബാങ്ക്; പുതിയ വായ്പാ പദ്ധതിക്ക് തുടക്കമായി

തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നാദാപുരം സഹകരണ അർബൻ ബാങ്ക് സംരംഭകത്വ വികസന പദ്ധതി ആരംഭിച്ചു. സംരംഭങ്ങൾക്ക് ബാങ്ക് വായ്പ...

Read More >>
വിലങ്ങാട് പുഴയിൽ കാണാതായ അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ ശക്തമാക്കി; എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന

Jul 20, 2026 05:43 PM

വിലങ്ങാട് പുഴയിൽ കാണാതായ അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ ശക്തമാക്കി; എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ ഉത്തർപ്രദേശ് സ്വദേശിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ടാം ദിവസവും തിരച്ചിൽ. ശക്തമായ ഒഴുക്ക്...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു; ജനശ്രീ കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി

Jul 20, 2026 05:25 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു; ജനശ്രീ കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി

നാദാപുരം പെരുവങ്കരയിലെ മഹാത്മാ, പ്രിയദർശിനി ജനശ്രീ സംഘങ്ങൾ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage