Jun 12, 2026 10:26 AM

#Latest News #Parakkadavu #Ayurveda Medical Camp #Awareness Class

പാറക്കടവ്: (truevisionnews.com) കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ പടർന്നുപിടിക്കുന്ന മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ചെക്യാട് ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് പി.എച്ച്.സി ചെക്യാടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. ഹമീദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വസന്ത കരിന്ത്രയിൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെയും ആയുർവേദ പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് പ്രമുഖ ആയുർവേദ വിദഗ്‌ധ ഡോ. മുംതാസ് ക്യാമ്പിൽ പങ്കെടുത്തവർക്കായി ക്ലാസെടുത്തു.

തുടർന്ന് മെഡിക്കൽ ഓഫിസർ ഡോ. നിത്യ വി.പി, ഡോ. ലിജി കെ.സി എന്നിവർ വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ അബ്‌ദുല്ല കെ.കെ, കുമാരൻ കെ.പി, റൈഹാനത്ത് പാറേമ്മൽ, മൈമുനത്ത് എം.പി, അഫ്‌സത്ത് കാളിയെടത്ത് ഉൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികളും പൊതുജനങ്ങളും യോഗത്തിൽ സംബന്ധിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആഷിഖ് കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആത്തിക്ക മുഹമ്മദ് നന്ദി രേഖപ്പെടുത്തി.

Content Highlight: Ayurveda Medical Camp and Awareness Class in chekkyadu

#Latest News #Parakkadavu #Ayurveda Medical Camp #Awareness Class

Next TV

Top Stories










News Roundup






GCC News






Entertainment News