#Latest News #Tribute Poker Haji #Local Government Minister #KM Shaji
നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചിയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന തരക്കണ്ടി പോക്കർ ഹാജിക്ക് നാടിൻ്റെ അന്ത്യാഞ്ജലി. ആദരാഞ്ജലി അപ്പിക്കാൻ കേരള തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ. കെ.നവാസ് ഉൾപ്പെടെയുള്ള ജന പ്രതിനിധികളും മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം എംസി വടകര,കെടി അബ്‌ദു റഹിമാൻ, തുടങ്ങിയ നേതാക്കളും വീട്ടിലെത്തി.
ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പോക്കർ ഹാജി ഇനി നാടിൻ്റെ ഓർമ്മ. ദീർഘകാലം പ്രവാസിയായിരുന്ന തറക്കണ്ടി പോക്കർഹാജി ഗൾഫിലും നാട്ടിലും പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കല്ലാച്ചി ടൗൺ മുസ്ലിം ലീഗ് റിലീഫ്കമ്മിറ്റിയുടെ ദീർഘകാലം പ്രസിഡണ്ടായിരുന്നു അദ്ദേഹം.
മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, ജില്ലാ കൗൺസിൽ അംഗം,കല്ലാച്ചി തർബിയയ്യതു:സിബ്‌യാൻ സഭ പ്രസിഡൻറ്,ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ മേഖല വൈസ് പ്രസിഡണ്ട്,ഇലാജ് ചാരിറ്റബിൾ ട്രസ്റ്റ് അംഗം അദ്ദേഹം.
നിലവിൽ ചീറോത്ത് മഹല്ല് പ്രസിഡണ്ടും കല്ലാച്ചിമ്മൽ മാപ്പിള എൽ.പി സ്കൂൾ മാനേജരുമാണ്. അനുശോചന യോഗത്തിൽ ബംഗ്ലത്ത്മുഹമ്മദ് അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.

വി.വി മുഹമ്മദലി അനുശോചന പ്രമേയമവതരിപ്പിച്ചു.വയലോളി അബ്‌ദുല്ല,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി,ടി കണാരൻ,വലിയാണ്ടി ഹമീദ്, എടത്തിൽ നിസാർ,കണേക്കൽ അബ്ബാസ്, സി.വി.ഇബ്രാഹിം,കോടി കണ്ടിമൊയ്തു,സി.കെ.കാസിം ,മണ്ടോടി ബഷീർ,കരയത്ത് ഹമീദ് ഹാജി,ജമാൽ കല്ലാച്ചി, ടാറ്റ അബ്‌ദുറഹിമാൻ,സി.കെ നാസർ,ചിറക്കൽ റഹ്‌മത്തുള്ള,തയ്യുള്ളതിൽ അസീസ്ഹാജി,പുതുശ്ശേരി സാലി,സി.എച്ച് രാഗേഷ് കെ.പി. അബ്‌ദുറഹിമാൻഹാജി , സി രാഗേഷ് തുടങ്ങിയവർ സംബന്ധിച്ചു.
Content Highlight: The Minister Also Came To Pay Tribute Poker Haji Who Cherished The Green Movement Is Now Remembered
#Latest News #Tribute Poker Haji #Local Government Minister #KM Shaji








































