#Latest News #Deer #Rescue #Nadapuram
നാദാപുരം : (nadapuram.truevisionnews.com) വിനോദ യാത്ര പോകുമ്പോൾ മൃഗശാലയിൽ വിസ്മയ കാഴ്ച്ചയൊരുക്കുന്ന പുള്ളിമാൻ വീട്ടു തൊടിയിൽ അതിഥിയായെത്തിയപ്പോൾ കുട്ടികൾക്ക് അത്ഭുതം. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ കുറുക്കൻമാരിൽ നിന്ന് പുള്ളിമാനിനെ രക്ഷപ്പെടുത്താൻ സഹായിച്ചതും കുട്ടികൾ. കുറുവന്തേരി യുപി സ്‌കൂളിനടുത്തെ കോരമ്പത്ത് നാണുവിൻ്റെ വീടനടുത്തെ പറമ്പിലാണ് പൂർണ്ണ വളർച്ചയുള്ള പുള്ളിമാൻ എത്തിയത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പറമ്പിൽ കളിക്കുകയായിരുന്ന അൻവിയ, ആൻദിവ, സ്രിൻറ്റ, ഷർവിൻ, ഫിദൽ, ഏദൻ എന്നീ കുട്ടികൾ മാനിനെ കണ്ടത്.
മാനിന് പിറകെ കുറുക്കൻ മാരും ഉണ്ടായിരുന്നു. കുട്ടികൾ ബഹളം കേട്ട് എത്തിയ മുതിർന്നവർ. കുറുക്കൻമാരിൽ നിന്ന് മാനിനെ രക്ഷിച്ചു. പുള്ളിമാൻ അരീക്കര കുന്ന് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. ഈ മേഖലയിൽ കൂട്ടത്തോടെ മയിലുകൾ എത്തുന്നതും പതിവായിട്ടുണ്ട്.
Content Highlight: Children rescue deer from foxes in Kuruvantheri







































